മഞ്ഞപ്പിത്തം: സര്‍വ്വകക്ഷി യോഗം ചേര്‍ന്നു
കോതമംഗലം: നെല്ലിക്കുഴി പഞ്ചായത്തിലെ വിവിധ പ്രദേശങ്ങളില്‍ മഞ്ഞപ്പിത്തം പടര്‍ന്ന് പിടിച്ച സാഹചര്യത്തില്‍ ചൊവ്വാഴ്ച പഞ്ചായത്ത് ഓഫിസില്‍ ആന്റണി ജോണ്‍ എം.എല്‍.എയുടെ അധ്യക്ഷതയില്‍ സര്‍വ്വകക്ഷി യോഗം ചേര്‍ന്നു.
പഞ്ചായത്തിലെ ഹോട്ടലുകളിലും, ബേക്കറികളിലും ആരോഗ്യ വകുപ്പ് റെയ്ഡ് നടത്തി.ആരോഗ്യ വകുപ്പ് ശനിയാഴ്ച രോഗികളുടെ വീടുകളില്‍ നടത്തിയ വിവരശേഖരണത്തെ തുടര്‍ന്ന് രോഗവ്യാപനത്തിന് ഇടയാക്കിയത് എന്ന് സംശയിക്കുന്ന ഹോട്ടല്‍ ആരോഗ്യ വകുപ്പ് അധികൃതര്‍ അടച്ചു പൂട്ടി. ഹോട്ടലിലെ പാചകത്തിനും മറ്റും ഉപയോഗിക്കുന്ന കിണര്‍ വെള്ളത്തില്‍ നിന്നാണ് രോഗം പകരാന്‍ ഇടയാക്കിയതെന്നാണ് പ്രാഥമിക നിഗമനം. രണ്ട്, 12 വാര്‍ഡുകളിലാണ് ഏറ്റവും കൂടുതല്‍ രോഗം പിടിപ്പെട്ടതായി ആദ്യം റിപ്പോര്‍ട്ട് ചെയ്തതെങ്കിലും നാല്, മൂന്ന് വാര്‍ഡുകളിലും ചെറുവട്ടൂര്‍ മേഖലയുള്‍പ്പടെ മഞ്ഞപ്പിത്തം പടര്‍ന്നിരിക്കുകയാണ്.
രോഗം മൂര്‍ഛിച്ചതിനെ തുടര്‍ന്ന് ഒരാള്‍ സ്വകാര്യ ആശുപത്രിയില്‍ കരള്‍ മാറ്റിവയ്ക്കല്‍ ശാസ്ത്രക്രിയക്ക് വിധേയനാക്കാനുള്ള തയ്യാറെടുപ്പിലാണ്. പഞ്ചായത്തിലെ എല്ലാ കിണറുകളും കൂടി വെള്ള പദ്ധതികളിലും സൂപ്പര്‍ ക്ലോറിനേഷന്‍ നടത്താനും, ഓടകളിലേക്ക് മലിനജലം ഒഴുക്കുന്നവര്‍ക്ക് എതിരെ നടപടി സ്വീകരിക്കും
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."