നൂറ് ദിനത്തില്‍ 100 ഗ്രാമങ്ങളെ ഡിജിറ്റലാക്കാന്‍ ഐ.സി.ഐ.സി.ഐ ബാങ്ക്
കൊച്ചി: ഐ.സി.ഐ.സി.ഐ ബാങ്ക് 100 ഗ്രാമങ്ങളെ വരും ദിനങ്ങളില്‍ ' ഐ.സി.ഐ.സി.ഐ ഡിജിറ്റല്‍ വില്ലേജ്' ആയി രൂപാന്തരപ്പെടുത്തുന്നതിനുള്ള പദ്ധതികള്‍ നടപ്പാക്കും.
ബാങ്കിങ്, പേമെന്റ് ഇടപാടുകള്‍ തുടങ്ങിയവ ഡിജിറ്റല്‍ ചാനലുകള്‍ ഉപയോഗിച്ചു നടത്തുവാന്‍ ഗ്രാമീണരെ പ്രാപ്തരാക്കുകയെന്നതാണ് ഡിജിറ്റല്‍ വില്ലേജുകൊണ്ടണ്ട് ബാങ്ക് ലക്ഷ്യമിടുന്നത്. ആധാര്‍ അടിസ്ഥാനമാക്കിയുള്ള ഇ-കെവൈസി ഉപയോഗിച്ച് ഗ്രാമീണര്‍ക്ക് ബാങ്കില്‍ അക്കൗണ്ടണ്ട് തുറക്കാം.
തുടര്‍ന്ന് എസ്.എം.എസ് യു.എസ്.എസ്.ഡി മൊബൈല്‍ സൊലൂഷനിലൂടെ കാഷ്ലെസ് പേമെന്റ് നടത്താം.
ഇതിനു പുറമേ ഗ്രാമീണ മേഖലയിലെ പതിനായിരം പേര്‍ക്ക് തൊഴിലധിഷ്ഠിത പരിശീലനം നല്‍കാനും പദ്ധതിയുണ്ട്.
ജീവിതോപാധി നേടുവാന്‍ അവരെ പ്രാപ്തരാക്കുകയാണ് ലക്ഷ്യം. സ്ത്രീകള്‍ക്ക് ഇക്കാര്യത്തില്‍ പ്രത്യേക പരിഗണന നല്‍കും.
പരിശീലനം സിദ്ധിച്ചവര്‍ക്കു സ്വയംതൊഴില്‍ സംരംഭങ്ങള്‍ നടത്താന്‍ വായ്പയും നല്‍കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."