HOME
DETAILS
MAL
ട്രേഡ് യൂനിയന്‍ സെന്റര്‍ ഒഫ് ഇന്ത്യ പ്രത്യേക സംസ്ഥാന സമ്മേളനം
backup
November 30 2016 | 04:11 AM
കൊച്ചി: ട്രേഡ് യൂനിയന്‍ സെന്റര്‍ ഒഫ് ഇന്ത്യ (ടി.യു.സി.ഐ) പ്രത്യേക സംസ്ഥാന സമ്മേളനം ഡിസംബര്‍ നാല്, അഞ്ച് തിയതികളില്‍ നടക്കുമെന്ന് ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
കരാര്‍ തൊഴില്‍ സമ്പ്രദായം അവസാനിപ്പിക്കുക, മിനിമം വേതനം നടപ്പാക്കുക, ഐ.ടി. മേഖലയിലെ തൊഴില്‍ ചൂഷണം അവസാനിപ്പിക്കുക, സ്ത്രീ ജീവനക്കാരുടെ അവകാശങ്ങള്‍ സംരക്ഷിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് പ്രത്യേക സമ്മേളനം നടക്കുന്നത്. എറണാകുളം കെ.എസ്.ഇ.ബി ഹാളില്‍ നടക്കുന്ന സമ്മേളനം അഖിലേന്ത്യാ പ്രസിഡന്റ് അമരേഷ് പട്ടേല്‍ ഉദ്ഘാടനം ചെയ്യും. വാര്‍ത്താസമ്മേളനത്തില്‍ ടി.സി സുബ്രഹ്മണ്യന്, സാം പി. മാത്യു, കെ.ശിവരാമന്, എം.കെ.കൃഷ്ണന്‍കുട്ടി എന്നിവര്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."