നോട്ട് നിരോധനം: ഇരുസഭകളിലും പ്രതിപക്ഷ ബഹളം
ന്യൂഡല്‍ഹി: നോട്ട് നിരോധനത്തെത്തുടര്‍ന്ന് രാജ്യത്തുണ്ടായ സാമ്പത്തിക പ്രതിസന്ധി ഉന്നയിച്ച് പാര്‍ലമെന്റ് ഇന്നും പ്രതിപക്ഷ ബഹളത്തില്‍ മുങ്ങി. തുടര്‍ച്ചയായ 11ാം ദിവസമാണ് നോട്ട് പ്രതിസന്ധി വിഷയത്തില്‍ ലോക്‌സഭയും രാജ്യസഭയും സ്തംഭിക്കുന്നത്. സഭ കൂടുന്ന മുഴുവന്‍ സമയവും പ്രധാനമന്ത്രി സഭയില്‍ ഉണ്ടാവണമെന്നും അദ്ദേഹം മറുപടി നല്‍കണമെന്നുമാണ് പ്രതിപക്ഷത്തിന്റെ ആവശ്യം. എന്നാല്‍ ഇതിന് വ്യക്തമായ മറുപടി നല്‍കാന്‍ ഭരണപക്ഷം തയാറായില്ല. പ്രധാനമന്ത്രി സഭയില്‍ സംസാരിക്കുമെന്നും പ്രതിപക്ഷം സഹകരിക്കണമെന്നും പാര്‍ലമെന്ററി കാര്യ മന്ത്രി വെങ്കയ്യ നായിഡു പറഞ്ഞു. പാര്‍ലമെന്റിനു പുറത്തും മന്‍കി ബാത്തിലും സംസാരിക്കുന്ന മോദി സഭയില്‍ തങ്ങളുടെ ചോദ്യങ്ങള്‍ക്ക് മറുപടി പറയണമെന്നാണ് പ്രതിപക്ഷത്തിന്റെ ആവശ്യം. അതേസമയം പാര്‍ലമെന്റ് തടസ്സപ്പെടുന്നത് അവസാനിപ്പിക്കണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷം രാഷ്ട്രപതിക്ക് കത്ത് നല്‍കിയിട്ടുണ്ട്. നോട്ട് നിരോധനത്തെക്കുറിച്ച് ഇതുവരെയും മോദി പാര്‍ലമെന്റില്‍ സംസാരിച്ചിട്ടില്ലെന്ന് മാത്രമല്ല സഭയില്‍ ഹാജരാകാറുമില്ല. സഭയില്‍ വന്ന ദിവസം തന്നെ അദ്ദേഹം കുറച്ചു സമയം മാത്രമാണ് സഭയില്‍ ഇരുന്നത്. ഇതെല്ലാം ചോദ്യം ചെയ്താണ് പ്രതിപക്ഷം രംഗത്തു വന്നിരിക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."