പള്ളികള്‍ക്ക് ഭീഷണി: അന്വേഷണം വേണമെന്ന് പരാതി
കാലിഫോര്‍ണിയ: മുസ്ലിം പള്ളികള്‍ക്ക് നേരെ കഴിഞ്ഞ ദിവസം ഭീഷണി സന്ദേശം അയച്ച സംഭവത്തില്‍ അമേരിക്കന്‍ ഇസ്ലാമിക് റിലേഷന്‍സ് കൗണ്‍സില്‍ (സി.എ.ഐ.ആര്) എഫ്.ബി.ഐക്ക് പരാതി നല്കി. ട്രംപ് അധികാരമേറ്റാല്‍ ഹിറ്റ്ലര്‍ ജൂതരെ ഇല്ലായ്്മ ചെയ്തപോലെ മുസ്്ലിംകളെ തുടച്ചു നീക്കുമെന്ന ഭീഷണി കത്തുകളാണ് ആറ് പള്ളികളില്‍ ലഭിച്ചത്. കൈയെഴുത്ത് കത്തില്‍ വംശീയ ആരോപണങ്ങളും ഉന്നയിക്കപ്പെട്ടിരുന്നു.
എഫ്.ബി.ഐ മേധാവി ജെയിംസ് ബി. കോമിക്കാണ് ഇതുസംബന്ധിച്ച പരാതി നല്‍കിയതെന്ന് സി.എ.ഐ.ആര് വാര്‍ത്താ കുറിപ്പില്‍ പറഞ്ഞു. കത്തിനെ കുറിച്ച് അന്വേഷണം നടത്തണമെന്നും രാജ്യവ്യാപകമായി പള്ളികള്‍ക്ക് സംരക്ഷണം നല്‍കണമെന്നും പരാതിയില്‍ പറയുന്നു. അമേരിക്കയില്‍ മുസ്ലിംകളുടെ ക്ഷേമത്തിനും അവകാശങ്ങള്‍ക്കും വേണ്ടി പ്രവര്‍ത്തിക്കുന്ന സംഘടനയാണ് സി.എ.ഐ.ആര്. പള്ളികള്‍ക്ക് പൊലിസ് സുരക്ഷ കര്‍ശനമാക്കിയിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."