HOME
DETAILS

ഹരിതകേരളം മിഷന്‍ ജില്ലാതല സമിതി രൂപീകരിച്ചു

  
backup
November 30 2016 | 19:11 PM

%e0%b4%b9%e0%b4%b0%e0%b4%bf%e0%b4%a4%e0%b4%95%e0%b5%87%e0%b4%b0%e0%b4%b3%e0%b4%82-%e0%b4%ae%e0%b4%bf%e0%b4%b7%e0%b4%a8%e0%b5%8d%e2%80%8d-%e0%b4%9c%e0%b4%bf%e0%b4%b2%e0%b5%8d%e0%b4%b2%e0%b4%be%e0%b4%a4


പാലക്കാട്: നവകേരള മിഷന്റെ  ഭാഗമായുള്ള നാല് പദ്ധതികളില്‍ ആദ്യം നടപ്പാക്കുന്ന ഹരിതകേരളം മിഷന്‍ പ്രവര്‍ത്തനങ്ങള്‍ക്കുള്ള ജില്ലാതല സമിതി രൂപവത്കരിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ.കെ.ശാന്തകുമാരി അധ്യക്ഷയും ജില്ലാ കലക്ടര്‍ പി.മേരിക്കുട്ടി കണ്‍വീനറുമായുള്ള സമിതിയുടെ ആദ്യ യോഗം ജില്ലാ കലക്ടറുടെ ചേംബറില്‍ ചേര്‍ന്നു. ശ്രീകൃഷ്ണപുരം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റും മുതുതല-വണ്ടാഴി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റുമാരും അംഗങ്ങളാണ്.  
കൂടാതെ ജില്ലയിലെ എം.എല്‍.എ മാരും നഗരസഭ ചെയര്‍മാന്‍മാരും സമിതിയിലുണ്ട്. വിവിധ ബ്ലോക്കുകളിലെ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിന് പാലക്കാട്- ഒറ്റപ്പാലം സബ് കലക്ടര്‍മാര്‍, അസി.കലക്ടര്‍, ഡെപ്യൂട്ടി കലക്ടര്‍മാര്‍ എന്നിവരെ നിയോഗിച്ചു.
തൊഴിലുറപ്പ് പദ്ധതിയിലുള്‍പ്പെടുത്തി പ്രധാനപ്പെട്ട ഒരു കുളം നവീകരണത്തോടെ ജില്ലാ തല പരിപാടികള്‍ക്ക് തുടക്കമിടാന്‍ യോഗം തീരുമാനിച്ചു. കൂടുതല്‍ ഗുണഭോക്താക്കളുള്ള തര്‍ക്കഭൂമിയിലില്ലാത്ത പൊതു കുളമാണ് തിരഞ്ഞെടുക്കുക. ഓരോ ബ്ലോക്കിലേയും ഒരു പഞ്ചായത്തില്‍ 50 സെന്റ് സ്ഥലത്ത് തരിശ് ഭൂമിയില്‍ കൃഷി ചെയ്യുന്നതിനായി ഉചിതമായ സ്ഥലം കൃഷി വകുപ്പ് കണ്ടെത്തും.
എല്ലാ സ്‌കൂളുകളിലും ഹരിതകേരളം സംബന്ധിച്ച ചിത്രരചനാ , ക്വിസ്, പ്രസംഗ മത്സരം നടത്തുന്നതിന് വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടറെ ചുമതലപ്പെടുത്തി. സാമൂഹിക വനവത്ക്കരണ വിഭാഗത്തിന്റെ നേതൃത്വത്തില്‍ ഒറ്റപ്പാലത്തുള്ള കേരള വാട്ടര്‍ അതോറിറ്റിയുടെ 50 സെന്റ് സ്ഥലത്ത് വനവത്ക്കരണം നടത്തും. ഓരോ വാര്‍ഡിലും നിലവില്‍ മാലിന്യം നിക്ഷേപിക്കുന്ന സ്ഥലം കണ്ടെത്തി വൃത്തിയാക്കുന്നതിനും സ്വാപ്പ് ഷോപ്പുകള്‍ നടത്തുന്നതിനും അതത് തദ്ദേശ സ്വയംഭരണ സ്ഥാപനം നേതൃത്വം നല്‍കും.
വാര്‍ഡ്തലത്തില്‍ നടത്തുന്ന പ്രവര്‍ത്തനങ്ങളുടെ റിപ്പോര്‍ട്ട് ഡിസംബര്‍ ഒന്നിന് വൈകീട്ട് മൂന്നിനകം ജില്ലാ കലക്ടര്‍ക്ക് നല്‍കാനും തീരുമാനിച്ചു. പൊതുജന പങ്കാളിത്തം ഉറപ്പാക്കുന്നതിന്റെ ഭാഗമായി ജില്ലയിലെ രാഷ്ട്രീയ-സാമൂഹിക-സാംസ്‌കാരിക -വ്യാപാര മേഖലയിലെ പ്രതിനിധികളെ പങ്കെടുപ്പിച്ച് ഡിസംബര്‍ രണ്ടിന് രാവിലെ 10ന് ജില്ലാ പഞ്ചായത്ത് സമ്മേളന ഹാളില്‍ യോഗം ചേരും. 11.30ന് കുടുംബശ്രീ സി.ഡി.എസ്. ചെയര്‍പേഴ്‌സന്മാരുടെ യോഗം ചേരും.




Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

മഴ: നാലു ജില്ലകളിൽ ഇന്ന് അവധി

Kerala
  •  11 days ago
No Image

ഫിന്‍ജാല്‍ ചുഴലിക്കാറ്റ്: തിരുവണ്ണാമലൈയില്‍ ഉരുള്‍പൊട്ടല്‍; ഏഴ് പേര്‍ക്കായി തിരച്ചില്‍

National
  •  11 days ago
No Image

തദ്ദേശവാർഡ് വിഭജനം; പരാതികൾ സ്വീകരിക്കുന്ന അവസാന തീയതി ഡിസംബർ നാല് വരെ നീട്ടി

Kerala
  •  11 days ago
No Image

കേരളത്തിൽ നാളെ ആറ് ജില്ലകളിൽ റെഡ് അലർട്ട്

Kerala
  •  11 days ago
No Image

ഭക്ഷണവും വെള്ളവുമില്ലാതെ 13 മണിക്കൂർ; കുവൈത്ത് വിമാനത്താവളത്തിൽ കുടുങ്ങി ഇന്ത്യൻ യാത്രക്കാർ

Kuwait
  •  11 days ago
No Image

മഴ ശക്തം: പത്തനംതിട്ടയിലും, കോട്ടയത്തെ രണ്ട് താലൂക്കുകളിലും നാളെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി 

Kerala
  •  11 days ago
No Image

സയ്യിദ് മുഷ്താഖ് അലി ട്രോഫി; ​ഗോവയെ വീഴ്ത്തി കേരളം

Cricket
  •  11 days ago
No Image

ചെറുപുഴയില്‍ അഞ്ചുവയസുകാരനെ വാട്ടര്‍ ടാങ്കില്‍ മരിച്ച നിലയില്‍ കണ്ടെത്തി

Kerala
  •  11 days ago
No Image

കീറി ഒട്ടിച്ച 50 രൂപാ നോട്ട് സ്വീകരിച്ചില്ല; വരന്തരപ്പിള്ളിയിൽ ബേക്കറി അടിച്ചു തകർത്തു

Kerala
  •  11 days ago
No Image

വയനാട് ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി

Kerala
  •  11 days ago