ക്രിസ്മസ്: ജില്ലയില്‍ എക്‌സൈസ് വകുപ്പ് പരിശോധന ശക്തമാക്കും
പാലക്കാട്: ക്രിസ്മസിനോടനുബന്ധിച്ച് വരും ദിവസങ്ങളില്‍ എക്‌സൈസ് വകുപ്പ് ജില്ലയില്‍ പരിശോധന ശക്തമാക്കും. ജില്ലാ കലക്റ്റര്‍ പി. മേരിക്കുട്ടിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന എക്‌സൈസ് ഉദ്യോഗസ്ഥരുടെയും ലഹരിവിരുദ്ധ സമിതി പ്രവര്‍ത്തകരുടെയും യോഗത്തിലാണ് തീരുമാനം. ഇതര സംസ്ഥാങ്ങളില്‍ നിന്നുമുള്ള ലഹരിയൊഴുക്ക് തടയാന്‍ അതിര്‍ത്തിയില്‍ ശക്തമായ കാവലാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്. സ്‌കൂള്‍ പരിസരത്ത് ലഹരിവസ്തു വില്‍പ്പന തടയാന്‍ സ്‌ക്കൂള്‍ അധ്യാപകരുടെയും വിദ്യാര്‍ഥികളുടെയും സഹായത്തോടെ രഹസ്യ നിരീക്ഷണം നടത്തുന്നുണ്ട്.
ഇത്തരം പരിശോധനയെ തുടര്‍ന്ന് ലഹരിവില്‍പന നടത്തുന്നവര്‍ക്കെതിരേ കേസെടുത്തിട്ടുണ്ട്. ജില്ലയില്‍ കഞ്ചാവ് ലോബിക്കെതിരെ അതീവ ജാഗ്രതയാണ് പുലര്‍ത്തുന്നത്. 250 കിലോയോളം കഞ്ചാവ് ഈ വര്‍ഷം ജില്ലയിലെ വിവിധയിടങ്ങളില്‍ നിന്നും പിടിച്ചെടുത്തിട്ടുണ്ട്. അബ്കാരി നിയമപ്രകാരം ജില്ലയില്‍ 171 പേര്‍ക്കെതിരെയാണ് കേസെടുത്തിരിക്കുന്നത്. സ്വകാര്യ ബിയര്‍ - വൈന്‍ പാര്‍ലറുകളില്‍ നിന്നും പാര്‍സല്‍ കൊടുക്കരുതെന്ന ഹൈക്കോടതി ഡിവിഷന്‍ ബഞ്ച് വിധി നടപ്പാക്കും. വ്യാജവാറ്റിനെതിരെ ഉള്‍പ്രദേശങ്ങളില്‍ ശക്തമായ പരിശോധന നടത്താന്‍ ജില്ലാ കലക്റ്റര്‍ ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കി.
ബസ്സ്റ്റാന്‍ഡ്, റയില്‍വെ സ്റ്റേഷന്‍ ഉള്‍പ്പെടയുള്ള സ്ഥലങ്ങളില്‍ രാത്രികാല പരിശോധന ശക്തമാക്കും. ലഹരി വസ്തുക്കള്‍ വില്‍പ്പനടത്തുന്ന താത്കാലിക സ്റ്റാളുകള്‍ പ്രവര്‍ത്തിക്കുന്നത് ശ്രദ്ധയില്‍പ്പെട്ടാല്‍ എക്‌സൈസ്-പോലീസ് ഉദ്യോഗസ്ഥരെ വിവരമറിയിക്കണമെന്ന് ജില്ലാ കലക്റ്റര്‍ നിര്‍ദേശിച്ചു. വിദ്യാലയങ്ങളില്‍ ബോധവത്കരണ ക്‌ളാസുകള്‍ നടത്തും.
ജില്ലാ കലക്റ്ററുടെ ചേംബറില്‍ ചേര്‍ന്ന യോഗത്തില്‍ പാലക്കാട് ബ്‌ളോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി.ബിന്ദു, ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാരായ എം.കെ കുട്ടികൃഷ്ണന്‍,പി.ലത, ഡെപ്യൂട്ടി എക്‌സൈസ് കമ്മീഷനര്‍ മാത്യുസ് ജോണ്‍, അസി.എക്‌സൈസ് കമ്മീഷനര്‍ വി.പി സുലേഷ് കുമാര്‍, സി.ഐമാരായ ബി.ചന്ദ്രന്‍, എ. രമേഷ്, ആര്‍.എം വിനീത് കാരാണി, പി. അനില്‍കുമാര്‍, വിനോദ് കുമാര്‍, കെ. ജയപാലന്‍, ലഹരി വിരുദ്ധസമിതി പ്രവര്‍ത്തകര്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."