ആരാധനാലയങ്ങളെ സ്‌നേഹാലയങ്ങളാക്കാന്‍ മുന്നോട്ട് വരണം
കുന്നംകുളം: അഖില ലോക സൃഷ്ടാവായ അല്ലാഹുവിനെ ആരാധിക്കുന്നതിനായി സൃഷ്ടിക്കപെട്ട ആരാധനാലയങ്ങളുടേയും ആരാധനയുടേയും പേരില്‍ മനുഷ്യവര്‍ഗ്ഗം പരസ്പരം കലഹിക്കുകയും സംഘര്‍ഷം സൃഷ്ടിക്കുകയും ചെയ്യുന്ന വര്‍ത്തമാന സാഹചര്യത്തില്‍ സംഘടനാ വൈചിത്യവും, ഉള്‍പോരും മറന്ന് അരാധനാലയങ്ങളെ സ്‌നേഹാലയങ്ങളാക്കാന്‍ മുന്നോട്ട് വരണമെന്ന് ഇബ്രാഹീം ഫൈസി പഴുന്നാന പറഞ്ഞു.
പെരുമ്പിലാവ് അന്‍സാര്‍ ചാരിറ്റബിള്‍ട്രസ്റ്റിന്റെ നേതൃത്വത്തിലുണ്ടായിരുന്ന ആല്‍ത്തറ മഹല്ലിലെ കോളനിപ്രദേശത്തുള്ള മസ്ജിദുന്നൂര്‍ കൈമാറ്റ ചടങ്ങ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ആരാധനാലയങ്ങള്‍ പരിപാലിക്കപെടേണ്ടതും സംരക്ഷിക്കേണ്ടതും സമൂഹത്തിന്റെ ബാധ്യതയാണെന്ന് മുഖ്യ പ്രഭാഷണം നടത്തിയ അന്‍സാരി ചാരിറ്റബിള്‍ട്രസ്റ്റ് ചെയര്‍മാന്‍ കെ വി മുഹമ്മദ് പറഞ്ഞു.
മഹല്ല് പ്രസിഡന്റ് നാസര്‍കല്ലായില്‍ അധ്യക്ഷനായി. മസ്ജിദിന് സ്ഥലം നല്‍കിയ കെ.എം ഏലി പെരുമ്പിലാവ്, സി മുഹമ്മദ്, സി.പി മോനൂട്ടി, സൈഫുദ്ദീന്‍കോയതങ്ങള്‍, ഷാജി കല്ലംവീട്ടില്‍, അബൂബക്കര്‍, പി.കെ ഷാബു, കെ.എം, ഉസ്മാന്‍ ദാരിമി, അഷറഫ്, ടി.വി മുഹമ്മദ് ഇസ്മാഈല്‍ തുടങ്ങിയവര്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."