വിമുക്തി: ജില്ലാതല കമ്മിറ്റി നിലവില്‍ വന്നു
കൊല്ലം: മദ്യത്തിനും മയക്കുമരുന്നിനുമെതിരേയുള് ബോധവല്‍കരണത്തിന് ലഹരി വര്‍ജന മിഷന്‍ ആരംഭിച്ച വിമുക്തി പദ്ധതിയുടെ ജില്ലാതല കമ്മിറ്റി നിലവില്‍ വന്നു.
കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ വനം മന്ത്രി കെ. രാജുവിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തിലാണ് കമ്മിറ്റി രൂപീകരണം നടന്നത്. പദ്ധതി ലഹരിക്കെതിരായ പോരാട്ടത്തില്‍ ആശാവഹമായ പുരോഗതി സൃഷ്ടിക്കുമെന്ന് മന്ത്രി പറഞ്ഞു.
ഡിസംബര്‍ 15 നകം തദ്ദേശ സ്വയംഭരണ സ്ഥാപനാടിസ്ഥാനത്തില്‍ വിമുക്തി കമ്മിറ്റികള്‍ നിലവില്‍ വരും. 30 ഓടെ വാര്‍ഡ്തല കമ്മിറ്റികളും പ്രവര്‍ത്തനം തുടങ്ങും. വാര്‍ഡ്തല യോഗങ്ങള്‍ക്കൊപ്പം അയല്‍ക്കൂട്ടങ്ങള്‍, റസിഡന്റ്‌സ് അസോസിയേഷനുകള്‍, കോളനികള്‍ എന്നിവിടങ്ങളിലും വിപുലമായ യോഗങ്ങള്‍ വിളിച്ചുചേര്‍ക്കും. സ്‌കൂളുകള്‍, കോളേജുകള്‍, സമാന്തര വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, സര്‍ക്കാര്‍ ഓഫീസുകള്‍, മറ്റ് സ്ഥാപനങ്ങള്‍ എന്നീ തലങ്ങളിലും വിമുക്തി പദ്ധതിക്കായി കമ്മിറ്റികള്‍ രൂപീകരിക്കും.
ഗാന്ധിജിയുടെ രക്തസാക്ഷിത്വ ദിനമായ ജനുവരി 30ന് എല്ലാ വീടുകളിലും കുട്ടികള്‍ പതാകയുയര്‍ത്തും. ജില്ലാ ആശുപത്രിയിലെ ഡീ അഡിക്ഷന്‍ സെന്ററുകളെ പദ്ധതിയുമായി ബന്ധിപ്പിക്കും. നിലവില്‍ ലഹരി വിരുദ്ധ പ്രചാരണത്തിന് നേതൃത്വം നല്‍കുന്ന സര്‍ക്കാര്‍, സര്‍ക്കാരിതര സംഘടനകളെ പദ്ധതിയുടെ ഭാഗമാക്കും
ലഹരി ഉല്‍പന്നങ്ങളുടെ ലഭ്യത, വിതരണം എന്നിവ ഇല്ലാതാക്കല്‍, ലഹരി വര്‍ജ്ജിതരുടെ പുനരധിവാസം എന്നിവയും പദ്ധതിയിലുണ്ട്. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അധ്യക്ഷയും ജില്ലാ കലക്ടര്‍ കണ്‍വീനറുമായ ജില്ലാതല കമ്മിറ്റിയാണ് പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുക. എം.പിമാര്‍, എം.എല്‍.എമാര്‍, മേയര്‍, മുനിസിപ്പല്‍ ചെയര്‍മാന്‍മാര്‍, മറ്റ് ജനപ്രതിനിധികള്‍, വിവിധ വകുപ്പ്തല ഉദ്യോഗസ്ഥര്‍ എന്നിവര്‍ കമ്മിറ്റിയുടെ ഭാഗമാകും.
യോഗത്തില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ ജഗദമ്മ, ജില്ലാ കലക്ടര്‍ മിത്ര റ്റി, സിറ്റി പൊലിസ് കമ്മീഷണര്‍ സതീഷ് ബിനോ, ഡെപ്യൂട്ടി മേയര്‍ വിജയ ഫ്രാന്‍സിസ്, എക്‌സൈസ് ഡെപ്യൂട്ടി കമ്മീഷണര്‍ കെ സുരേഷ്ബാബു, ജനപ്രതിനിധികള്‍, വിവിധ സംഘടനാ പ്രതിനിധികള്‍, ഉദ്യോഗസ്ഥ പ്രമുഖര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."