എസ്.ബി.ടി. ലയനം: ബാങ്ക് പണിമുടക്ക് പൂര്‍ണം
തിരുവനന്തപുരം: സ്റ്റേറ്റ് ബാങ്ക് ഓഫ് ട്രാവന്‍കൂര്‍ അടക്കമുള്ള അഞ്ച് അസോസിയേറ്റ് ബാങ്കുകളെ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയില്‍ ലയിപ്പിക്കാനുള്ള നീക്കത്തിനെതിരേ സ്റ്റേറ്റ് സെക്ടര്‍ ബാങ്ക് എംപ്ലോയീസ് അസോസിയേഷന്റെ ആഹ്വാനപ്രകാരം അസോസിയേറ്റ് ബാങ്കുകളില്‍ ഇന്നലെ നടത്തിയ പണിമുടക്ക് പൂര്‍ണ്ണം. വിവിധ സംസ്ഥാനങ്ങളിലായി 6,500 ശാഖകളിലെ 45,000ത്തില്‍പ്പരം ജീവനക്കാരാണ് പണിമുടക്കിയത്.
കേരളത്തില്‍ 900ത്തില്‍പ്പരം ശാഖകളിലായി 7,000ത്തില്‍പ്പരം ജീവനക്കാര്‍ പണിമുടക്കി. ജീവനക്കാര്‍ പ്രകടനങ്ങളും ധര്‍ണകളും നടത്തി.
തിരുവനന്തപുരത്ത് എസ്.ബി.ടി. മുഖ്യശാഖക്ക് മുന്‍പില്‍ നടന്ന ധര്‍ണ മുന്‍ എം.പി. പന്ന്യന്‍ രവീന്ദ്രന്‍ ഉദ്ഘാടനം ചെയ്തു. എസ്. ബി.ടി എംപ്ലോയീസ് യൂണിയന്‍ പ്രസിഡന്റ് അനിയന്‍ മാത്യു അധ്യക്ഷനായിരുന്നു.
എം.എല്‍എമാരായ കെ കൃഷ്ണന്‍കുട്ടി, ബി. സത്യന്‍, എ.ഐ.ടി.യു.സി സംസ്ഥാന സെക്രട്ടറി കെ.പി ശങ്കര്‍ദാസ്, മഹിളാ സംഘം സെക്രട്ടറി കമലാ സദാനന്ദന്‍, കെ.എസ് കൃഷ്ണ, ആര്‍ ചന്ദ്രശേഖരന്‍, സി ഗോപിനാഥന്‍ നായര്‍, കെ മുരളീധരന്‍പിള്ള, കെ ചന്ദ്രശേഖരന്‍ നായര്‍, എസ് പ്രഭാദേവി, ഇടപാടുകാരുടെയും ഓഹരിയുടമകളുടേയും പ്രതിനിധി നാഗപ്പന്‍ നായര്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."