ഹരിതകേരളം: ശുചിത്വയജ്ഞം എട്ടിന്
കോഴിക്കോട്: ഹരിതകേരളം മിഷന്റെ ഭാഗമായി എട്ടിന് ജില്ലയിലെ മുഴുവന്‍ ജനങ്ങളെയും ഉള്‍പ്പെടുത്തി ശുചിത്വയജ്ഞം സംഘടിപ്പിക്കും. സര്‍ക്കാര്‍ ഓഫിസുകള്‍ മുതല്‍ വീടുകള്‍ വരെ ശുചീകരണ പരിപാടിയില്‍ പങ്കാളികളാകും.
നഗര-ഗ്രാമമേഖലകളില്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ നേതൃത്വത്തിലാണ് ശുചീകരണം നടത്തുക. ഹരിതകേരളം മിഷന്‍ ചെയര്‍മാന്‍ കൂടിയായ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ബാബു പറശ്ശേരിയുടെ അധ്യക്ഷതയില്‍ കലക്ടറേറ്റില്‍ ചേര്‍ന്ന കര്‍മസേനാ യോഗം പ്രവര്‍ത്തന പുരോഗതി വിലയിരുത്തി.
ജില്ലാതല ശൂചീകരണയജ്ഞം പരിപാടി കോഴിക്കോട് സിവില്‍സ്റ്റേഷനില്‍ നടക്കും. ഗ്രാമപഞ്ചായത്ത് മെമ്പര്‍മാരുടെ നേതൃത്വത്തില്‍ വാര്‍ഡ്തലങ്ങളില്‍ ശുചീകരണം നടക്കും. ഇതിന്റെ പ്രവര്‍ത്തനത്തിനായി ഓരോ വാര്‍ഡിലേക്കും ഗ്രാമപഞ്ചാത്തുകള്‍ക്ക് 5000 രൂപ ചെലവാക്കാം. പഞ്ചായത്ത്, നഗരസഭാതലത്തില്‍ ഒരു പൊതുകേന്ദ്രത്തിലും ശൂചീകരണ പരിപാടി തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ ആസൂത്രണം ചെയ്യും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."