വയനാട്ടില്‍ മാവോവാദികളുടെ പേരില്‍ പത്രക്കുറിപ്പ്
കല്‍പ്പറ്റ: വയനാട് പ്രസ്‌ക്ലബ്ബിലെ പെട്ടിയില്‍ മാവോവാദികളുടെ പേരില്‍ പത്രക്കുറിപ്പ്. 'സി.പി.ഐ മാവോയിസ്റ്റ് എ.സി കമ്മിറ്റി' വക്താവിന്റെ പേരിലാണ് കുറിപ്പ്. ഇതിന്റെ 20ഓളം പകര്‍പ്പുകളാണ് പ്രസ്‌ക്ലബ്ബിനു പുറത്ത് റോഡിനോടു ചേര്‍ന്ന് സ്ഥാപിച്ച പെട്ടിയില്‍നിന്നു ബുധനാഴ്ച രാവിലെ ലഭിച്ചത്. വന്‍കിട കുത്തകകളെ സഹായിക്കുന്നതിനുള്ള നീക്കത്തിന്റെ ഭാഗമായി മുഖ്യമന്ത്രിയും പൊലിസ് മേധാവികളും കൂടിയാലോചനയിലൂടെ തീരുമാനിച്ചതിന്റെ അടിസ്ഥാനത്തിലാണ് നിലമ്പൂരില്‍ ഏറ്റുമുട്ടല്‍ കൊലപാതക പദ്ധതി നടപ്പിലാക്കിയതെന്ന് കുറിപ്പില്‍ പറയുന്നു. 'നിങ്ങളുടെ തോക്കിനു ഞങ്ങളെ തളര്‍ത്താനാവുകയില്ല. കരുളായിയില്‍ വീണ ചോര നിങ്ങളുടെ നാശത്തിനുള്ള കേരളത്തിലെ തുടക്കമായിരിക്കും. വിപ്ലവകാരികളുടെ നഷ്ടം വിലപ്പെട്ടതാണ്. അതു വെറുതെയാകാന്‍ അനുവദിക്കുകയില്ല' എന്നിങ്ങനെ പത്രക്കുറിപ്പില്‍ പറയുന്നു. പത്രക്കുറിപ്പ് ശ്രദ്ധയില്‍പ്പെട്ട ജില്ലാ പൊലിസ് ഇത് മാവോവാദികള്‍ തയാറാക്കി പ്രസ്‌ക്ലബ്ബിലെ പെട്ടിയില്‍ നിക്ഷേപിച്ചതല്ലെന്ന നിഗമനത്തിലാണ്. മാവോയിസ്റ്റുകള്‍ക്ക് പത്രക്കുറിപ്പില്‍ പറയുന്നതുപോലുള്ള 'എ.സി കമ്മിറ്റി' ഇല്ലെന്ന് പൊലിസ് പറയുന്നു. തീവ്ര ഇടതുപക്ഷ നിലപാടുള്ള പാര്‍ട്ടികളില്‍പ്പെട്ടവരാണ് പത്രക്കുറിപ്പിനു പിന്നിലെന്നാണ് അനുമാനമെന്ന് ഉയര്‍ന്ന റാങ്കിലുള്ള പൊലിസ് ഉദ്യോഗസ്ഥന്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."