മഴക്കുറവും മഞ്ഞുവീഴ്ചയും തേയില വിളവിനെയും ബാധിച്ചു
പന്തല്ലൂര്‍: വര്‍ഷവും തുലാമും പെയ്യാന്‍ മടിച്ചതോടെ നീലഗിരി മേലയില്‍ തേയില ഉല്‍പാദനത്തില്‍ ഗണ്യമായ കുറവ്.
30 ലക്ഷം കിലോയുടെ ഉല്‍പാദനമാണ് ഈ വര്‍ഷം കുറഞ്ഞത്. മേഖലയില്‍ കനത്ത മഞ്ഞുവീഴ്ച ആരംഭിച്ചത് തേയിലച്ചെടികളെ കരിച്ചുകളയുകയും ചെയ്യുകയാണ്. പകല്‍ സമയത്തെ വെയിലും രാത്രിയിലെ മഞ്ഞ് വീഴ്ചയും തേയിലയുടെ ഉത്പാദനത്തെയും ബാധിച്ചു. 2015 ജനുവരി മുതല്‍ നവംബര്‍ വരെ 1.50 കോടി കിലോ ചായപൊടി ഉല്‍പാദിപ്പിച്ച സ്ഥാനത്ത് 2016 ജനുവരി മുതല്‍ നവംബര്‍ വരെ 1.20 കോടി കിലോ തേയിലയാണ് ഉത്പാദിപ്പിച്ചത്. 2015 ജനുവരി മുതല്‍ നവംബര്‍ വരെ 1.92 സെന്റീമീറ്റര്‍ മഴയാണ് പെയ്തിരുന്നത്. എന്നാല്‍ 2016 ജനുവരി മുതല്‍ നവംബര്‍ വരെ 81 സെന്റീമീറ്റര്‍ മഴമാത്രമാണ് ലഭിച്ചത്. കാര്‍ഷിക മേഖലയില്‍ തിരിച്ചടി നേരിട്ടതോടെ സാമ്പത്തിക മേഖലയും തകര്‍ന്നടിഞ്ഞിരിക്കുകയാണ്. കര്‍ഷകരെ കൂടാതെ തോട്ടംതൊഴിലാളികളും ഇതോടെ പ്രതിസന്ധിയിലായി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."