കക്കൂസ് മാലിന്യം ഓവുചാലിലേക്ക് ഒഴുക്കിയ ഹോട്ടല്‍ പൂട്ടിച്ചു
സുല്‍ത്താന്‍ ബത്തേരി: കക്കൂസ് മാലിന്യം ഓവുചാലിലേക്ക് തുറന്നുവിട്ട ഹോട്ടല്‍ നാട്ടുകാരുടെ പരാതിയെ തുടര്‍ന്ന് നഗരസഭ അധികൃതര്‍ പൂട്ടിച്ചു. ബത്തേരി ഗാന്ധി ജങ്ഷനില്‍ പ്രവര്‍ത്തിക്കുന്ന ഹോട്ടലില്‍ നിന്നാണ് നഗരത്തിലെ ഓവുചാലിലേക്ക് കക്കൂസ് മാലിന്യം തള്ളിയത്. അസഹന്യമായ ദുര്‍ഗന്ധം ഓവുചാലില്‍ നിന്നും ഉയര്‍ന്നതോടെയാണ് സമീപത്തെ മറ്റു സ്ഥാപനങ്ങളിലേയും പ്രദേശത്തെ വാഹനസ്റ്റാന്ഡിലെ ഡ്രൈവര്‍മാരും പരിശോധന നടത്തിയത്. ഇതോടെ സമീപത്തെ ഹോട്ടലില്‍ നിന്നുമാണ് ഓവിചാലിലേക്ക് മാലിന്യം തള്ളുന്നതെന്ന് കണ്ടത്തി. ഓവുചാലിലെ ഈ വെള്ളമാണ് ടൗണിനെ സമീപത്തെ കൈപ്പഞ്ചേരി തോട്ടിലെത്തുന്നത്്. ഈ പ്രദേശത്ത് നരവധി കുടുംബങ്ങളാണ് താമസിക്കുന്നത്. ഹോട്ടല്‍ ഉടമക്കെതിരെ നിയമ നടപടി സ്വീകരിക്കാനും പിഴ ഈടാക്കുമെന്നും നഗരസഭ അധികൃതര്‍ പറഞ്ഞു.
ഇതുപോലെ ചുങ്കത്തും കഴിഞ്ഞ ദിവസം ട്രാഫിക് ജങ്ഷനിലും മാലിന്യം ഓവുചാലിലേക്ക് ഒഴുക്കിയ സ്ഥാപനങ്ങള്‍ക്കെതിരെ നഗരസഭ നടപിടയെടുക്കുകയും പിഴ ഈടാക്കുകയും ചെയ്തിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."