HOME
DETAILS
MAL
അദിതി വധം: സ്പെഷല്‍ പബ്ലിക് പ്രോസിക്യൂട്ടറെ നിയമിക്കണമെന്ന് ബാലാവകാശ കമ്മിഷന്
backup
November 30 2016 | 21:11 PM
കോഴിക്കോട്: അദിതി എസ്. നമ്പൂതിരി കൊല്ലപ്പെട്ട സംഭവത്തില്‍ കേസിന്റെ തുടര്‍നടത്തിപ്പിനായി സീനിയര്‍ അഭിഭാഷകനെ സ്പെഷല്‍ പബ്ലിക് പ്രോസിക്യൂട്ടറായി നിയമിക്കുന്നതിന് അടിയന്തര നടപടി സ്വീകരിക്കണമെന്ന് സംസ്ഥാന ബാലാവകാശസംരക്ഷണ കമ്മിഷന് ആഭ്യന്തരവകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറിക്ക് നിര്‍ദേശം നല്കി.
കേസിന്റെ തുടര്‍ന്നുളള മുഴുവന്‍ നടപടികളും ഇപ്രകാരം നിയമിതനാകുന്ന സ്പെഷല്‍ പബ്ലിക് പ്രോസിക്യൂട്ടറുടെ നിര്‍ദേശപ്രകാരം നടത്തണമെന്നും കമ്മിഷന് അധ്യക്ഷ ശോഭാ കോശി, അംഗം കെ. നസീര്‍ എന്നിവരടങ്ങിയ ഡിവിഷന് ബെഞ്ച് ഉത്തരവായി. അദിതി എസ്. നമ്പൂതിരിയുടെ അമ്മാവന് ശ്രീജിത്ത് നമ്പൂതിരി നല്കിയ പരാതിയിലാണ് കമ്മിഷന്റെ തീരുമാനം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."