ഉദുമയില്‍ കുഞ്ഞിരാമന് നിര്‍ണ്ണായകമായത് ബേഡഡുക്കയിലെ വോട്ടുകള്‍
ഉദുമ: യു.ഡി.എഫിന്റെ വിജയത്തിനായി കണ്ണൂരില്‍ നിന്ന് കെ സുധാകരനെത്തിയിട്ടും എല്‍.ഡി.എഫ് സ്ഥാനാര്‍ഥി കെ കുഞ്ഞിരാമന് വിജയിക്കാനായ നിര്‍ണ്ണായക വോട്ടുകള്‍ ലഭിച്ചത് ചെങ്കോട്ടയായ ബേഡഡുക്കയില്‍ നിന്നും ജന്മനാടായ പള്ളിക്കരയില്‍ നിന്നും. ബേഡഡുക്കയില്‍ കുഞ്ഞിരാമന്റെ ഭൂരിപക്ഷം 5,683 വോട്ടുകളാണ്. പള്ളിക്കര പഞ്ചായത്തില്‍ സുധാകരനെക്കാള്‍ 2,384 വോട്ടുകളാണ് കുഞ്ഞിരാമന് അധികം നേടിയത്. പുല്ലൂര്‍ പെരിയയില്‍ 1,634 വോട്ടുകളുടെയും ദേലംപാടിയില്‍ 579 വോട്ടുകളുടെയും കുറ്റിക്കോലില്‍ 852 വോട്ടുകളുടെയും ഭൂരിപക്ഷം കുഞ്ഞിരാമന് ലഭിച്ചു. ഉദുമ, മുളിയാര്‍, ചെമ്മനാട് പഞ്ചായത്തുകളില്‍ മാത്രമാണ് സുധാകരന് ഭൂരിപക്ഷം ലഭിച്ചത്. ചെമ്മനാട്ട് 6,874 വോട്ടിന്റെ ഭൂരിപക്ഷം ലഭിച്ചപ്പോള്‍ ഉദുമയില്‍ അത് 92ല്‍ ഒതുങ്ങി. മുളിയാറിലെ ഭൂരിപക്ഷം 1,475 ആണ്. കഴിഞ്ഞ ലോകസഭാ തെരഞ്ഞെടുപ്പില്‍ ഉദുമ മണ്ഡലത്തില്‍ ടി സിദ്ധീഖിന് കിട്ടിയ 835 വോട്ടിന്റെ ഭൂരിപക്ഷം ഇപ്രാവശ്യം മറിഞ്ഞതാണ് സുധാകരന് തിരിച്ചടിയായത്. മുസ്ലിം ലീഗിന്റെ കോട്ടയായ ചെമ്മനാട്ട് മാത്രം ടി സിദ്ദീഖിന് 6,874 വോട്ടിന്റെ ഭൂരിപക്ഷം ലഭിച്ചിരുന്നു. അതേ സമയം സുധാകരന് ലഭിച്ചതിനേക്കാള്‍ 2,746 വോട്ടുകള്‍ കുഞ്ഞിരാമന് വര്‍ദ്ധിക്കുകയും ചെയ്തു. എന്നാല്‍ 2011നെ അപേക്ഷിച്ച് കുഞ്ഞിരാമന് ഭൂരിപക്ഷം എട്ടായിരത്തോളം കുറഞ്ഞു എന്നത് യു.ഡി.എഫിന് അല്പം പ്രതീക്ഷ നല്കുന്നുï്. കഴിഞ്ഞ ഗ്രാമ പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ ഉദുമ മണ്ഡലത്തിലെ പഞ്ചായത്തുകളില്‍ യു.ഡി.എഫിന് ഭൂരിപക്ഷം നേടാനായത് ചെമ്മനാടും മുളിയാറും മാത്രമായിരുന്നു. എട്ട് പഞ്ചായത്തുകളിലെ എല്‍.ഡി.എഫ് ഭൂരിപക്ഷമാവട്ടെ 7,037 വോട്ടുകളുമായിരുന്നു. ഇതാണ് ഇപ്രാവശ്യം 3,832 ആയി കുറഞ്ഞത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."