പ്രൊഫഷണല്‍ കോഴ്‌സ്: വിദ്യാര്‍ഥികള്‍ക്ക് സ്‌കോളര്‍ഷിപ്പ്
ആലപ്പുഴ: ജില്ലയില്‍ ഗ്രാമപ്രദേശങ്ങളില്‍ താമസിക്കുന്ന വിവിധ പ്രൊഫഷണല്‍ കോഴ്‌സുകള്‍ക്ക് പഠിക്കുന്ന പട്ടികജാതി വിഭാഗത്തില്‍പ്പെട്ട വിദ്യാര്‍ഥികള്‍ക്ക് ജില്ലാ പഞ്ചായത്ത് മെറിറ്റോറിയസ് സ്‌കോളര്‍ഷിപ്പ് നല്‍കുന്നു.
കേരളത്തിനകത്ത് പ്രൊഫഷണല്‍ കോളജില്‍ പഠിക്കുന്ന വിദ്യാര്‍ഥികള്‍ക്ക് 25000 രൂപയും കേരളത്തിന് പുറത്ത് പഠിക്കുന്നവര്‍ക്ക് 50,000 രൂപയും ഒറ്റത്തവണ സ്‌കോളര്‍ഷിപ്പായി നല്‍കും.
പഠിക്കുന്ന സ്ഥാപനത്തിലെ പ്രിന്‍സിപ്പലിന്റെ സാക്ഷ്യപത്രം, ജാതി വരുമാന സര്‍ട്ടിഫിക്കറ്റ്, ത്രിതല പഞ്ചായത്തുകളില്‍ നിന്നും ധനസഹായം കൈപ്പറ്റിയിട്ടില്ലെന്ന സെക്രട്ടറിമാരില്‍ നിന്നുള്ള സാക്ഷ്യപത്രം, ഫോണ്‍ നമ്പര്‍ എന്നിവ സഹിതം വെള്ളക്കടലാസില്‍ തയ്യാറാക്കിയ അപേക്ഷ ആലപ്പുഴ ജില്ലാ പട്ടികജാതി വികസന ഓഫീസര്‍, സിവില്‍ സ്റ്റേഷന്‍ അനക്‌സ്, തത്തംപള്ളി പി.ഒ, ആലപ്പുഴ എന്ന മേല്‍ വിലാസത്തില്‍ നല്‍കണം. അവസാന തീയതി ഡിസംബര്‍ 31. ബി.പി.എല്‍. വിഭാഗത്തില്‍പ്പെട്ടവര്‍ക്ക് മുന്‍ഗണന.
വരുമാന പരിധി 50,000 രൂപ. നഗര പ്രദേശങ്ങളില്‍ താമസിക്കുന്നവര്‍ അപേക്ഷിക്കേണ്ടതില്ല. ഈ സാമ്പത്തിക വര്‍ഷം ജില്ലാ പഞ്ചായത്ത് ഒരു കോടി രൂപ ബഡ്ജറ്റില്‍ പദ്ധതിയ്ക്കായി വകയിരുത്തിയിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."