കേരള ടീമിന് സ്വീകരണം നല്കി
നെടുമ്പാശ്ശേരി: മലേഷ്യയില്‍ നടന്ന ഏഷ്യന്‍ ഓപ്പണ്‍ മാസ്റ്റേഴ്സ് അത്ലറ്റിക്സ് ചാംപ്യന്‍ഷിപ്പില്‍ 13 സ്വര്‍ണം നേടിയ കേരള ടീമിന് നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ വരവേല്പ്് നല്കി. 30ാമത് മലേഷ്യന്‍ ഇന്റര്‍നാഷണല്‍ ഓപ്പണ്‍ മാസ്റ്റേഴ്സ് അത് ലറ്റികസ് ചാംപ്യന്‍ഷിപ്പില്‍ 13 സ്വര്‍ണവും, 14 വെള്ളിയും, 11 വെങ്കലവുമാണ് കേരള ടീം നേടിയത്. സംസ്ഥാനത്തിന്റെ വിവിധ ജില്ലകളില്‍ നിന്നായി 24 പേരാണ് വിവിധ മത്സരങ്ങളില്‍ മാറ്റുരച്ചത്.
ഇന്ത്യയില്‍ നിന്ന് പങ്കെടുത്ത 54 പേരില്‍ കേരളമാണ് ഏറ്റവും കൂടുതല്‍ നേട്ടം കൊയ്തത്. എറണാകുളം ജില്ലയില്‍ നിന്ന് ഉബൈദ് നെടുമ്പാശ്ശേരി, സുകുമാരന്‍, പി.എം ജോര്‍ജ്, ഇ.കെ ഷാജി, കെ.കെ സിജോ, ഗോപകുമാര്‍ എന്നിവരാണ് മല്‍സരിച്ചത്. ഉബൈദ് മത്സരിച്ച രണ്ടിനത്തിലും സ്വര്‍ണം നേടി. ഉബൈദ് അടക്കം സംസ്ഥാനത്ത് നിന്നുള്ള 14 പേര് അടുത്ത മെയില്‍ ചൈനയില്‍ നടക്കുന്ന ലോക മത്സരത്തില്‍ പങ്കെടുക്കാന്‍ യോഗ്യതയും നേടി. തിരുവനന്തപുരത്ത് നിന്ന് അബ്ദുല്‍കരീം, വി.എന്‍ ഷാജി, തുളസീധരന്‍, ബൈജുവും, പത്തനംതിട്ടയില്‍ നിന്ന് ബിനി വര്‍ഗീസ്, പ്രസന്നകുമാരി, ചന്ദ്രിക, പ്രദീപ്, പ്രമോദ് ജി. കുമാര്‍, രവീന്ദ്രന്, ടൈറ്റസ് ജോണ്‍, ബ്രിജിത്ത് എന്നിവരും, കോട്ടയത്ത് നിന്ന് ബിനോയ് തോമസ്, സജി എബ്രഹാം, സാബു എന്നിവരും, മലപ്പുറത്ത് നിന്ന് റീനയും, കാസര്‍ഗോഡ് നിന്ന് പവിത്രനും, കൊല്ലത്ത് നിന്ന് തങ്കമ്മയുമാണ് കേരളത്തിന് വേണ്ടി മത്സരിച്ചത്.
ചൊവ്വാഴ്ച രാത്രി നെടുമ്പാശ്ശേരിയിലത്തെിയ കേരള ടീമിനെ വിമാനത്താവളത്തില്‍ ചെണ്ടമേളങ്ങളുടെ അകമ്പടിയോടെയാണ് വരവേറ്റത്. അന്‍വര്‍സാദത്ത് എം.എല്‍.എ, ചെങ്ങമനാട് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് പി.ആര് രാജേഷ്, ഇ.വി ബാലന്, ജില്ല പഞ്ചായത്തംഗം സരള മോഹനന്, ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ആശ ഏല്യാസ്, ബ്ലോക്ക് പഞ്ചായത്തംഗം രാജേഷ് മടത്തിമൂല, പഞ്ചായത്തംഗങ്ങളായ ദിലീപ് കപ്രശ്ശേരി, ജെര്‍ളി കപ്രശ്ശേരി, മുന്‍ ജന പ്രതിനിധികളായ എം.ജെ ജോമി, കെ.വി പൗലോസ്, എ.സി ശിവന്, വിവിധ ക്ലബുകളെ പ്രതിനിധീകരിച്ച് കെ.എച്ച് കബീര്‍, സുരേഷ് അത്താണി, പി.എ ഷിയാസ്, അശോകന് അത്താണി തുടങ്ങിയവര്‍ നേതൃത്വം നല്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."