നേതൃത്വ പഠന ക്ലാസ് സംഘടിപ്പിച്ചു
പെരുമ്പാവൂര്‍: കേന്ദ്രസര്‍ക്കാരിന്റെ തെറ്റായ സാമ്പത്തിക പരിഷ്‌കരണംമൂലം കേരളത്തിലെ കാര്‍ഷിക മേഖല തകരുകയും കര്‍ഷകര്‍ ദുരിതത്തിലാകുകയും ചെയ്‌തെന്ന് ജനാതിപത്യ കേരള കോണ്‍ഗ്രസ് സംസ്ഥാന സെക്രട്ടറിയും മുന്‍ എം.എല്‍.എയുമായ പി.സി ജോസഫ്. ഈ നടപടി ഉടന്‍ പിന്‍വലിച്ചില്ലെങ്കില്‍ കേരളത്തിലെ കര്‍ഷകരുടെ ആത്മഹത്യകള്‍ ദിനംപ്രതി വര്‍ദ്ധിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
ജനാതിപത്യ കേരള കോണ്‍ഗ്രസ് എറണാകുളം ജില്ലാകമ്മറ്റി സംഘടിപ്പിച്ച ജില്ലാ നേതൃത്വ പഠന ക്ലാസ്സ് പെരുമ്പാവൂര്‍ വ്യാപാരഭവന്‍ ഓഡിറ്റോറിയത്തില്‍ ഉദ്ഘാടം ചെയ്ത് സംസാരിക്കുകയായിരുന്നു പി.സി ജോസഫ്. ജില്ലാ പ്രസിഡന്റ് അഡ്വ. ഷൈസന്‍ മാങ്കുഴ അധ്യക്ഷതവഹിച്ച ജോസ് വള്ളമറ്റം, പൗലോസ് ചുറ്റുകുളം, ലിന്‍സന്റ് റാഫേല്‍, പൗലോസ് മുടക്കുംതല, എന്‍.ടി കുരിയാച്ചന്‍, ജോളി ജോര്‍ജ്ജ്, സി.ഒ വര്‍ക്കി, സുനില്‍ വാഴപ്പിള്ളി, എം.ഒ ജോയി തുടങ്ങിയവര്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."