വിദ്യാര്‍ഥികളെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കി
പാലാ: സ്കൂള്‍ വിദ്യാര്‍ഥികളെ പ്രകൃതി വിരുദ്ധ പീഢനത്തിനിരയാക്കിയ സ്റ്റുഡിയോ ഉടമ പിടിയില്‍. രാമപുരം ശ്രുതി സ്റ്റുഡിയോ ഉടമ രാമപുരം പനച്ചിക്കാട്ട് സുരേഷ് (45)ആണ് പിടിയിലായത്.
വിവാഹിതനും രണ്ട് കുട്ടികളുടെ പിതാവുമാണ് പ്രതിയെന്ന് പൊലീസ് പറഞ്ഞു. സ്കൂളില്‍ കുട്ടികള്‍ക്ക് കൗണ്‍സിലിംങ് നടത്തിയപ്പോഴാണ് പീഡനത്തിനിരയായ കാര്യം കുട്ടികളിലൊരാള്‍ വെളിപ്പെടുത്തിയത്. തുടര്‍ന്ന് അദ്ധ്യാപകര്‍ വിദ്യാര്ത്ഥിയോട്് കൂടുതല്‍ വിവരങ്ങള്‍ ചോദിച്ചറിഞ്ഞു. നിരവധി വിദ്യാര്‍ഥികളെ ഇയാള്‍ ഇത്തരത്തില്‍ പീഡനത്തിനിരയാക്കിയതായി വിവരം ലഭിച്ചു. തുടര്‍ന്ന് ചൈല്‍ഡ് വെല്‍ഫയര്‍ സൈസൈറ്റിക്ക് വിവരം കൈമാറി.
ചൈല്‍ഡ് വെല്‍ഫയര്‍ സൊസൈറ്റി നല്കിയ നിര്‍ദേശത്തിന്റെ അടിസ്ഥാനത്തിലാണ് പ്രതിയെ രാമപുരം പൊലിസ് അറസ്റ്റു ചെയ്തത്. കുട്ടികളെ പണവും മിഠായിയും നല്കി പ്രലോഭിപ്പിച്ചായിരുന്നു പീഡനമെന്ന് പൊലിസ് പറഞ്ഞു. കൂടാതെ കുട്ടികള്‍ക്ക് പ്രതിഫലമായി പണവും നല്‍കിയിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."