ആമസോണ്‍ കിന്‍ഡിലില്‍ ഇനി മലയാളം കൃതികളും
കൊച്ചി: കിന്‍ഡില്‍ ബുക്ക് സ്റ്റോറില്‍ മലയാളം, ഹിന്ദി, തമിഴ്, മറാത്തി, ഗുജറാത്തി എന്നീ ഭാഷകളിലായി ആയിരക്കണക്കിന് ഡിജിറ്റല്‍ പുസ്തകങ്ങള്‍ ആമസോണില്‍ അവതരിപ്പിച്ചു.
ബെസ്റ്റ് സെല്ലറുകളുടെ ഏറ്റവും വിപുലമായ ശേഖരം, നൂറു കണക്കിന് എക്‌സ്‌ക്ലുസീവ് ടൈറ്റിലുകള്‍, സൗജന്യ ക്ലാസിക്കുകള്‍ എന്നിവ ഇതില്‍ ഉള്‍പ്പെടുന്നു. വായനക്കാര്‍ക്ക് തങ്ങളുടെ ആന്‍ഡ്രോയിഡ്, ഐഒഎസ് ഫോണുകളില്‍ കിന്‍ഡില്‍ ഇറീഡറര്‍ ആപ്ലിക്കേഷന്‍ ഡൗണ്‍ലോഡ് ചെയ്യ്ത് ഈ പുസ്തകങ്ങള്‍ സൗജന്യ മായി വായിക്കാന്‍ സാധിക്കുന്നു.
കെ.ആര്‍ മീരയുടെ ആരാച്ചാര്‍, കമലദാസിന്റെ എന്റെ കഥ, നഷ്ടപ്പെട്ട നീലാംബരി, വൈക്കം മുഹമ്മദ് ബഷീറിന്റെ പ്രേമലേഖനം, വിശ്വവിഖ്യാതമായ മൂക്ക്, ബാല്യകാലസഖി, ഒ.വി വിജയന്റെ ഖസാക്കിന്റെ ഇതിഹാസം, മലയാറ്റൂര്‍ രാമകൃഷ്ണന്റെ യക്ഷി, വേരുകള്‍, സോനു. സിയുടെ മെഹന്ദി ഡിസൈന്‍സ് തുടങ്ങിയ ബെസ്റ്റ് സെല്ലര്‍ കൃതികളുടെ ഏറ്റവും വലിയ ഡിജിറ്റല്‍ ശേഖരമാണ് മലയാളം വായനക്കാര്‍ക്കായി കിന്‍ഡില്‍ ബുക്ക് സ്റ്റോര്‍ ഒരുക്കുന്നത്.
പത്തു ലക്ഷത്തിലധികം വരുന്ന കിന്‍ഡില്‍ പുസ്തക ശേഖരത്തില്‍ നിന്ന് സൗജന്യമായി വായിക്കാന്‍ കഴിയുന്ന സബ്‌സ്‌ക്രിപ്ഷന്‍ സേവനമായ കിന്‍ഡില്‍ അലിമിറ്റഡില്‍ ഈ അഞ്ച് ഇന്ത്യന്‍ ഭാഷകളില്‍ നിന്നുള്ള നൂറുകണക്കിന് കൃതികളും ഉള്‍പ്പെടുത്തിയിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."