HOME
DETAILS
MAL
ബംഗളൂരുവില്‍ വന്‍ റെയ്ഡ്: അഞ്ചു കോടിയുടെ പുതിയ നോട്ടുകള്‍ പിടിച്ചെടുത്തു
backup
December 01 2016 | 15:12 PM
ബംഗളൂരു: നഗരത്തില്‍ വിവിധയിടങ്ങളില്‍നിന്നായി ആദായനികുതി വകുപ്പു നടത്തിയ പരിശോധനയില്‍ ആറു കോടി രൂപ പിടിച്ചെടുത്തു. ഇതില്‍ അഞ്ചു കേടി രൂപ പുതിയ നോട്ടുകളാണ്.
ഇന്നലെ എന്‍ഫോഴ്സ്മെന്റ് വകുപ്പ് രാജ്യവ്യാപകമായി നടത്തിയ റെയ്ഡില്‍ ഒരു കോടി രൂപ പിടിച്ചെടുത്തതിന് പിന്നാലെയായിരുന്നു ബംഗളൂരുവിലെ പരിശോധന.
സര്‍ക്കാര്‍ ഉദ്യോഗസ്ഥരുടെ വീടുകളില്‍ നടന്ന റെയ്ഡിലാണ് നോട്ടുകള്‍ പിടിച്ചെടുത്തത്. ഇവരുടെ വീടുകളില്‍നിന്ന് അഞ്ചു കിലോ സ്വര്‍ണവും കണ്ടെടുത്തു.
കൂടാതെ ആഡംബര കാറായ ലാംബോര്‍ഗിനിയും പിടിച്ചെടുത്തിട്ടുണ്ട്.
നോട്ട് അസാധുവാക്കിയതു മുതല്‍ തൊട്ടു രാജ്യത്തൊട്ടാകെ നടന്ന റെയ്ഡില്‍ പിടിച്ചെടുത്ത ഏറ്റവും വലിയ തുകയാണിത്. ബാങ്ക് ഉദ്യോഗസ്ഥര്‍ക്കും സംഭവത്തില്‍ പങ്കുള്ളതായി സംശയിക്കുന്നതായി ഉന്നതവൃത്തങ്ങള്‍ അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."