HOME
DETAILS

പീഡന കേസ് പ്രതിയെ പൊലിസ് സംരക്ഷിക്കുന്നതായി ആരോപണം

  
backup
December 01 2016 | 21:12 PM

%e0%b4%aa%e0%b5%80%e0%b4%a1%e0%b4%a8-%e0%b4%95%e0%b5%87%e0%b4%b8%e0%b5%8d-%e0%b4%aa%e0%b5%8d%e0%b4%b0%e0%b4%a4%e0%b4%bf%e0%b4%af%e0%b5%86-%e0%b4%aa%e0%b5%8a%e0%b4%b2%e0%b4%bf%e0%b4%b8%e0%b5%8d

പേരാമ്പ്ര : വീട്ടില്‍ അതിക്രമിച്ച് കയറി പതിനാല് വയസുകാരിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച കേസിലെ പ്രതിയെ അറസ്റ്റ് ചെയ്യണമെന്ന് ബന്ധുക്കളും നാട്ടുകാരും ആവശ്യപ്പെട്ടു. സെപ്റ്റംബര്‍ 24ന് കുട്ടിയുടെ മാതാവ് ചികിത്സാ ആവശ്യാര്‍ഥം കോഴിക്കോട് ആശുപത്രിയില്‍ പോയ സമയത്താണ് വീട്ടില്‍ തനിച്ചായിരുന്ന കുട്ടിയെ പീഡിപ്പിക്കാന്‍ ശ്രമിച്ചത്.
വൈകീട്ട് വീട്ടില്‍ എത്തിയ മാതാവിനോട് മകള്‍ നടന്ന സംഭവം പറയുകയും തുടര്‍ന്ന് മകള്‍ പഠിക്കുന്ന സ്‌കൂളിലെ ക്ലാസ് ടീച്ചറെ ഫോണില്‍ വിളിച്ച് വിവരങ്ങള്‍ അറിയിക്കുകയും ചെയ്തു. പിറ്റേ ദിവസം തന്നെ സ്‌കൂള്‍ പ്രധാനാധ്യാപകനും ജാഗ്രതാ സമിതിയും ചേര്‍ന്ന് കോഴിക്കോട് ചൈല്‍ഡ് ലൈനുമായി ബന്ധപ്പെട്ട് കുട്ടിയെ കൗണ്‍സലിങിന് വിധേയമാക്കുകയും മൊഴിയെടുക്കുകയും ചെയ്തു. മേല്‍നടപടിക്ക് വേണ്ടി പേരാമ്പ്ര പൊലിസിന് റിപ്പോര്‍ട്ട് നല്‍കിയെങ്കിലും പ്രതിയുടെ പേരില്‍ കേസ് റജിസ്റ്റര്‍ ചെയ്തതല്ലാതെ മാസം രണ്ടുകഴിഞ്ഞിട്ടും പ്രതിയെ അറസ്റ്റ് ചെയ്യാന്‍ അന്വേഷണോദ്യോഗസ്ഥര്‍ക്ക് കഴിഞ്ഞില്ല. അതിന് പിന്നില്‍ ഉന്നതരുടെ സ്വാധീനമോ ഒത്തുകളിയോ ആണെന്ന് കരുതുന്നതായി നാട്ടുകാരും ബന്ധുക്കളും ആരോപിക്കുന്നു.
കേസ് അന്വേഷണം താമസിപ്പിച്ച് പ്രതിക്ക് നാട്ടില്‍ നിന്നും മാറി നില്‍ക്കാന്‍ പൊലിസ് അന്വേഷണ ഏജന്‍സി സൗകര്യമുണ്ടാക്കിയതായി സംശയിക്കുന്നു. ഇത് പൊലിസിന്റെ ഭാഗത്തുണ്ടായ തികഞ്ഞ അനാസ്ഥയും ഗുരുതരമായ വീഴ്ചയുമാണ്.
പ്രതി നാട്ടില്‍ നിന്നുംമാറി നിന്ന സാഹചര്യത്തില്‍ കുടുംബാംഗങ്ങളെയോ സുഹൃത്തുക്കളെയോ ചോദ്യം ചെയ്യാനോ ഇവര്‍ ഉപയോഗിക്കുന്ന ഫോണ്‍ കോളുകള്‍ സൈബര്‍ സെല്ലിന്റെ സഹായത്തോടെ പരിശോധിച്ച് പ്രതിയെ പിടികൂടാന്‍ പൊലിസിന് കഴിഞ്ഞില്ല. പ്രതിയെ പറ്റി ഇതിനു മുന്‍പും ഇത്തരത്തിലുള്ള പരാതി നാട്ടില്‍ ഉയര്‍ന്നിരുന്നു.എന്നാല്‍ രാഷ്ട്രീയത്തിന്റെയും പണത്തിന്റെയും സ്വാധീനമുപയോഗിച്ച് കേസ് ഒതുക്കി തീര്‍ക്കലായിരുന്നു.
പ്രതിയെ എത്രയും വേഗം അറസ്റ്റ് ചെയ്ത് നിയമത്തിന്റെ മുന്നിലെത്തിക്കാന്‍ പൊലിസ് അധികാരികള്‍ തയാറായില്ലെങ്കില്‍ പൊലിസ് സ്റ്റേഷനിലേക്ക് പ്രതിഷേധ മാര്‍ച്ച് സംഘടിപ്പിക്കുമെന്ന് ബന്ധുക്കളും നാട്ടുകാരും മുന്നറിയിപ്പ് നല്‍കി.
പത്രസമ്മേളനത്തില്‍ പി.ബാലന്‍ അടിയോടി, കെ.പി ഗോപി, വി.കെ പ്രമോദ്, കെ.കെ ലിസി, വി.കെ മൂസ, എം.എം ബാലകൃഷ്ണന്‍, വനജ കിഴക്കയില്‍, ടി.പി ഗംഗാധരന്‍, ടി.പി ഷീബ എന്നിവര്‍ പങ്കെടുത്തു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

സി.പി.എം സമ്മേളനങ്ങളില്‍ പി.വി അന്‍വറും എ.ഡി.ജി.പിയും താരങ്ങള്‍; പ്രതിരോധിക്കാന്‍ നേതൃത്വം

Kerala
  •  2 months ago
No Image

എസ്എടി ആശുപത്രിയില്‍ വൈദ്യുതി പുനഃസ്ഥാപിച്ചു; പുനഃസ്ഥാപനം മൂന്ന് മണിക്കൂറിന് ശേഷം 

Kerala
  •  3 months ago
No Image

മദ്രസ്സ വിദ്യാര്‍ത്ഥികളുടെ നബിദിന ആഘോഷത്തില്‍ കൗതുകമായത് രക്ഷിതാക്കളുടെ ദഫ് പ്രദര്‍ശനം

oman
  •  3 months ago
No Image

താമരശ്ശേരി ചുരത്തില്‍ ലോറി ഡ്രൈവറെ കയ്യേറ്റം ചെയ്ത സംഭവം; മൂന്ന് പേര്‍ അറസ്റ്റില്‍

Kerala
  •  3 months ago
No Image

'മുഖ്യമന്ത്രി തന്നെ കളളനായി ചിത്രീകരിച്ചു, പൊലീസില്‍ 25% ക്രമിനലുകള്‍'; ആഞ്ഞടിച്ച് പി.വി.അന്‍വര്‍

Kerala
  •  3 months ago
No Image

താഴാതെ താപനില; ഒമാനില്‍ താപനില 40 ഡിഗ്രി സെല്‍ഷ്യസിന് മുകളില്‍

oman
  •  3 months ago
No Image

മഴ മുന്നറിയിപ്പില്‍ മാറ്റം;ഇന്ന് എട്ട് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

Kerala
  •  3 months ago
No Image

ഹിസ്ബുല്ലയ്ക്ക് തിരിച്ചടി; കമാന്‍ഡര്‍ നബീല്‍ കൗക്കിനെ വധിച്ചെന്ന് ഇസ്‌റാഈല്‍ സൈന്യം

International
  •  3 months ago
No Image

ഓണ്‍ലൈന്‍ തട്ടിപ്പ്; കാഞ്ഞിരപ്പള്ളി സ്വദേശിനിക്ക് നഷ്ടം 1.86 കോടി രൂപ

Kerala
  •  3 months ago
No Image

കാണാതായ വിദ്യാഭ്യാസ വകുപ്പ് ഓഫിസ് സീനിയര്‍ സൂപ്രണ്ടിനെ മരിച്ച നിലയില്‍ കണ്ടെത്തി; ജോലി സമ്മര്‍ദ്ദം മൂലമെന്ന് പരാതി

Kerala
  •  3 months ago