HOME
DETAILS
MAL
കൈക്കൂലി വാങ്ങിയ കേസില്‍ വൈദ്യുതി ബോര്‍ഡ് ഉദ്യോഗസ്ഥന് തടവും പിഴയും
backup
December 01 2016 | 21:12 PM
കുന്നൂര്: കൈക്കൂലി വാങ്ങിയ കേസില്‍ തമിഴ്നാട് വൈദ്യുതി ബോര്‍ഡ് ഉദ്യോഗസ്ഥനു ഒരു വര്‍ഷം തടവും 5,000 രൂപ പിഴയും ഊട്ടി ജില്ലാകോടതി ശിക്ഷ വിധിച്ചു. കുന്നൂര് മുട്ടിനാട് സ്വദേശി രാജേന്ദ്ര പ്രസാദ് (57)നെയാണ് കോടതി ശിക്ഷിച്ചത്. കുന്താ വൈദ്യുതി ബോര്‍ഡ് എ.ഇ ആയിരുന്നപ്പോള്‍ ഒരു ഉപഭോക്താവില്‍ നിന്നും ഇയാള്‍ ആയിരം രൂപ കൈക്കൂലി വാങ്ങുകയായിരുന്നു. 26-08-2003 ലാണ് കേസിനാസ്പദമായ സംഭവം. കുന്നൂര് സ്വദേശി സെബാസ്റ്റ്യനോടാണ് വൈദ്യുതി കണക്ഷന് നല്കാന് ആയിരം രൂപ കൈക്കൂലി ആവശ്യപ്പെട്ടത്. ഇതുമായി ബന്ധപ്പെട്ട് ഇയാള്‍ വിജിലന്‍സിന് പരാതി നല്‍കുകയായിരുന്നു. തുടര്‍ന്ന് പണം കൈമാറുന്നതിനിടെയാണ് വിജിലന്‍സ് വിഭാഗം ഇയാളെ അറസ്റ്റു ചെയ്തത്. ജഡ്ജി തങ്കവേലുവാണ് ശിക്ഷ വിധിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."