പ്രതീക്ഷയായി ബയോഡൈനാമിക്ക് ഫാമിങ്
കല്‍പ്പറ്റ: ജൈവകൃഷിരീതിയുടെ മറ്റൊരു സംയോജന രീതിയായ ബയോഡൈനാമിക്ക് കൃഷിരീതി കേരളത്തിലും പരീക്ഷിക്കുന്നു. വയനാട് സേഷ്യല്‍ സര്‍വിസ് സൊസൈറ്റിയാണ് തങ്ങളുടെ ബേയ്‌സ് ടൗണിലെ കുരുമുളക് സംരക്ഷണ ഗവേഷണ തോട്ടത്തില്‍ ബയോഡൈനാമിക്ക് ഫാമിങ് നടത്താനൊരുങ്ങുന്നത്.
മണ്ണിന്റെ ആരോഗ്യം വര്‍ധിപ്പിച്ച് സസ്യങ്ങളുടെ രോഗപ്രതിരോധ ശേഷി വര്‍ധിപ്പിക്കുകയും അതിലൂടെ ഉല്‍പാദനശേഷി കൂട്ടുകയുമാണ് ബയോഫാമിങ് കൃഷിരീതിയിലൂടെ ചെയ്യുന്നത്. ബയോഡൈനാമിക്ക് കലണ്ടര്‍ ഉപയോഗിച്ച് ഓരോ സീസണും അനുയോജ്യമായി വിളവിറക്കുക ഇതില്‍ പ്രധാനമാണ്. സസ്യങ്ങള്‍ക്ക് ആവശ്യമായ മൂലകങ്ങള്‍ പ്രദാനം ചെയ്യുന്നതിന് മണ്ണിലും ചെടികളുടെ ഇലയിലും ബയോഡൈനാമിക്ക് മിശ്രിതം തളിക്കുകയാണ് ചെയ്യുന്നത്.
മണ്ണില്‍ സൂഷ്മജീവികളുടെ എണ്ണം വര്‍ധിക്കുന്നതിനുസരിച്ച് മണ്ണിന്റെ ഫലഭൂഷ്ടി കൂടും. സൂഷ്മജീവികള്‍ വളരാന്‍ ആവശ്യമായ മൂലകങ്ങളെ അധികമായി മണ്ണിലേക്ക് നല്‍കുകയാണ് മിശ്രിതം പ്രയയോഗിക്കുന്നതിലൂടെ നടക്കുന്നത്. ചാണകം, മൃഗങ്ങളുടെ ശരീരഘടകങ്ങള്‍ എന്നിവ കൂടാതെ പുഷ്പങ്ങള്‍, ചെടികളുടെയും മരങ്ങളുടെയും തൊലി എന്നിവയില്‍ നിന്നും സംസ്‌കരിച്ചെടുക്കുന്ന ഘടകങ്ങളാണ് അസംസ്‌കൃത പദാര്‍ത്ഥങ്ങളായി ഉപയോഗിക്കുന്നത്. കമ്പോസ്റ്റ് കുഴിയില്‍ മിശ്രിതം തയ്യാറാക്കല്‍ പൂര്‍ത്തിയാക്കി ചാക്ക് കൊണ്ട് മൂടിയിട്ടാല്‍ ആറാഴ്ചകൊണ്ട് വളമാകും.. ഒരു ഹെകടര്‍ കൃഷിഭൂമിയിലേക്ക് ഇങ്ങനെ തയാറാക്കുന്ന മിശ്രിതത്തില്‍ നിന്നും 250 ഗ്രാമെടുത്ത് വെള്ളത്തില്‍ കലക്കി തളിച്ചാല്‍ മതിയെന്ന് കേരളത്തില്‍ ഇതിന് നേതൃത്വം നല്‍കുന്ന ബോട്ടണിസ്റ്റ് കെ.ജെ ബിജു പറഞ്ഞു. മണ്ണില്‍ മിശ്രിതം തളിച്ചാല്‍ സൂഷ്മാണുക്കളുടെ ഉത്തേജനം കാര്യക്ഷമമാകുന്നതിനാല്‍ മണ്ണിന്റെ ജൈവ സ്വഭാവം നിലനില്‍ക്കുമെന്നത് ഇതിന്റെ പ്രത്യേകതയാണ്. പച്ചക്കറികള്‍ക്കും പൂച്ചെടികള്‍ക്കും ഇലകളില്‍ തളിച്ചാല്‍ വളര്‍ച്ചയും പച്ചപ്പും കൂടും. പച്ചക്കറികള്‍ പുഷ്ട്ടിയുള്ളതായും പൂക്കള്‍ക്കും ഇലകള്‍ക്കും നിറം കൂടുതലുള്ളതായും കൃഷി രീതിയുടെ ഗുണങ്ങളായി ഗവേഷകര്‍ പറയുന്നു. ജര്‍മ്മനിയിലെ കാര്‍ഷിക സര്‍വകലാശാലയില്‍ നിന്നുള്ള ഗവേഷകന്‍ ഐസകിന്റെ നേതൃത്വത്തിലാണ് കേരളത്തില്‍ മിശ്രിത നിര്‍മാണത്തിനും ബയോഡൈനാമിക്ക് ഫാമിങ് ആദ്യഘട്ട പരിശിലം നല്‍കിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."