എയ്ഡ്സ് ദിന സന്ദേശ റാലിയും പൊതുസമ്മേളനവും നടത്തി
കോതമംഗലം: ലോക എയ്ഡ്സ് ദിനാചരണത്തോടനുബന്ധിച്ച് താലൂക്ക് ആശുപത്രിയുടെയും ഇന്ത്യന്‍ റെഡ്ക്രോസ് സൊസൈറ്റി താലൂക്ക് ബ്രാഞ്ചിന്റെയും നേതൃത്വത്തില്‍ എയ്ഡ്സ് ദിന സന്ദേശ റാലിയും പൊതുസമ്മേളനവും നടത്തി.
കെ.എസ്.ആര്.ടി.സി സ്റ്റാന്റിന് സമീപത്തുനിന്നും രാവിലെ ആരംഭിച്ച റാലി പൊലിസ് സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ വി.റ്റി ഷാജന് ഫളാഗ് ഓഫ് ചെയ്തു. തുടര്‍ന്ന് താലൂക്ക് ആശുപത്രി അങ്കണത്തില്‍ ചേര്‍ന്ന പൊതുസമ്മേളനം ആന്റണി ജോണ്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്തു. റെഡ് ക്രോസ് താലൂക്ക് പ്രസിഡന്റ് കൂടിയായ തഹസില്‍ദാര്‍ ആനിപോള്‍ അധ്യക്ഷത വഹിച്ചു. ആശുപത്രി സൂപ്രണ്ട് ഡോ. മിനുമാത്യു പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. റെഡ് ക്രോസ് അവാര്‍ഡ് നേടിയ ജെ.ആര്.സി ചെയര്മാന് ജോര്‍ജ്ജ് എടപ്പാറയെ ചടങ്ങില്‍ ആദരിച്ചു. റാലിയിലും സമ്മേളനത്തിലും വിവിധ വിദ്യാലയങ്ങളില്‍ നിന്നുള്ള ജെ.ആര്.സി, വൈ.ആര്.സി കേഡറ്റുകളും റെഡ് ക്രോസ് സൊസൈറ്റി പ്രവര്‍ത്തകരും സന്നദ്ധ സംഘടന പ്രതിനിധികളും പങ്കെടുത്തു. റാലിയിലെ മികച്ച പങ്കാളിത്തത്തിന് പൈങ്ങോട്ടൂര്‍ സെന്റ് ജോസഫ് ഹൈസ്ക്കൂള്, ചാത്തമറ്റം ഗവണ്മെന്റ് ഹൈസ്ക്കൂള്, സെന്റ് ജോസഫ് നഴ്സിങ് സ്ക്കൂള്, ഇന്ദരാഗാന്ധി കോ ഓപ്പറേറ്റിവ് കോളേജ് എന്നിവര്‍ക്ക് എം.എല്‍.എ സമ്മാനങ്ങള്‍ വിതരണം ചെയ്തു.
മുനിസിപ്പല്‍ വൈസ് ചെയര്മാന് എ.ജി ജോര്‍ജ്ജ് മുഖ്യ പ്രഭാഷണം നടത്തി . ഡോ. മിനിമോള്‍, ഡോ. സാം പോള്‍, എന്നിവര്‍ ക്ലാസ്സെടുത്തു. മുനിസിപ്പല്‍ കൗണ്‍സിലര്‍മാരായ കെ.എ നൗഷാദ്, പ്രിന്‍സി എല്‍ദോസ്, ടീന മാത്യു , പി.ആര് ഉണ്ണികൃഷ്ണന്, റെഡ് ക്രോസ് സൊസൈറ്റി താലൂക്ക് ചെയര്മാന് ലോറന്‍സ് എബ്രാഹം, പി.എ പാദുഷ, ജോര്‍ജ്ജ് എടപ്പാറ, രവി ഇ.കെ, എ.ഒ വര്‍ഗീസ്, സെബാസ്റ്റ്യന്‍ പീച്ചാട്ട്, വത്സ കെ.വി, ലിജോ വര്‍ഗീസ് എന്നിവര്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."