HOME
DETAILS

ശമ്പള - പെന്‍ഷന്‍ വിതരണം: ട്രഷറികളില്‍ അനുഭവപ്പെട്ടത് വന്‍ തിരക്ക്

  
backup
December 01 2016 | 21:12 PM

%e0%b4%b6%e0%b4%ae%e0%b5%8d%e0%b4%aa%e0%b4%b3-%e0%b4%aa%e0%b5%86%e0%b4%a8%e0%b5%8d%e2%80%8d%e0%b4%b7%e0%b4%a8%e0%b5%8d%e2%80%8d-%e0%b4%b5%e0%b4%bf%e0%b4%a4%e0%b4%b0%e0%b4%a3%e0%b4%82-%e0%b4%9f

തൊടുപുഴ: നോട്ട് പിന്‍വലിക്കല്‍ തീരുമാനം വന്നതിന് ശേഷമുള്ള ആദ്യ ശമ്പള പെന്‍ഷന്‍ വിതരണത്തിന് ട്രഷറികളില്‍ അനുഭവപ്പെട്ടത് വന്‍ തിരക്ക്.
മൂലമറ്റത്തുള്ള ജില്ലാ ട്രഷറിയിലും സബ് ട്രഷറികളായ തൊടുപുഴ, കരിമണ്ണൂര്‍, ദേവികുളം, രാജകുമാരി, അടിമാലി, നെടുങ്കണ്ടം, കട്ടപ്പന, പൈനാവ് എന്നിവിടങ്ങളിലും രാവിലെ മുതല്‍ തന്നെ നീണ്ട ക്യൂ ദൃശ്യമായിരുന്നു. തൊടുപുഴ സബ് ട്രഷറിയില്‍ ഉച്ചയോടെ പണം തീര്‍ന്നതിനെ തുടര്‍ന്ന് പെന്‍ഷന്‍കാര്‍ വെറും കൈയോടെ മടങ്ങി. തൊടുപുഴയില്‍ തിരക്ക് കണക്കാക്കി അഞ്ചോളം കൗണ്ടറുകള്‍ പെന്‍ഷന്‍ വിതരണത്തിനായി തുറന്നിരുന്നു.
ഇതിനിടെ അടിമാലി സബ് ട്രഷറിയില്‍ പെന്‍ഷന്‍ വാങ്ങാന്‍ ക്യൂ നിന്ന മൂന്നുപേര്‍ കുഴഞ്ഞുവിണു. ഇരുമ്പുപാലം പന്ത്രണ്ടാംമൈല്‍ വീണാലി പൗലോസ്(70),പൊട്ടന്‍കാട് ഇരുപതേക്കര്‍ ചെരുവില്‍ വിശ്വംഭരന്‍(72), ഇരുട്ടുകാനം കമ്പിലൈന്‍ മണിമന്ദിരം സുധാകരന്‍(70) എന്നിവരാണ് കുഴഞ്ഞ് വീണത്. ഇവരെ അടിമാലിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശപ്പിച്ചു. ഇന്നലെ ഉച്ചക്ക് 12 നും ഒന്നിനും ഇടയിലാണ് മൂവരും കുഴഞ്ഞ് വീണത്.
ജില്ലയില്‍ ഏറ്റവും കൂടുതല്‍ പെന്‍ഷന്‍കാരുള്ള ട്രഷറിയാണ് തൊടുപുഴ. ഇവിടെ രണ്ട് കോടിയോളം രൂപയാണ് പെന്‍ഷന്‍ വിതരണത്തിനായി വേണ്ടത്. എന്നാല്‍ മുപ്പത് ലക്ഷം രൂപ മാത്രമാണ് ബാങ്കില്‍ നിന്ന് ലഭിച്ചത്.
രാവിലെ പത്തരയോടെ എത്തിയവര്‍ക്കെല്ലാം പെന്‍ഷന്‍ വിതരണം ചെയ്തു തുടങ്ങിയെങ്കിലും തിരക്ക് ക്രമാതീതമായി വര്‍ധിച്ചതോടെ ഉദ്യോഗസ്ഥര്‍ വലഞ്ഞു. തുക കുറച്ച് ആവശ്യപ്പെട്ടാല്‍ കൂടുതല്‍ പേര്‍ക്ക് പെന്‍ഷന്‍ വിതരണം ചെയ്യാന്‍ കഴിയുമെന്ന് ട്രഷറി ഓഫീസര്‍ അറിയിച്ചെങ്കിലും ആരും ഇതിന് തയ്യാറായില്ല. തുടര്‍ന്ന് പതിനൊന്നരയോടെ തന്നെ പണം തീര്‍ന്നു.
പണം തീര്‍ന്ന വിവരം അറിയിച്ചെങ്കിലും ആരും പിരിഞ്ഞുപോയില്ല. വയസായവരടക്കം ക്യൂവില്‍ തന്നെ നിലയുറപ്പിച്ചു. സ്ത്രീകളടക്കമുള്ളവര്‍ ഇതിനിടെ അകത്തേക്ക് കയറിതോടെ ട്രഷറിക്കുള്ളില്‍ വന്‍ തിരക്കായി. രണ്ട് പൊലിസുകാരെ ഡ്യൂട്ടിക്കിട്ടിരുന്നെങ്കിലും പ്രതിഷേധം മുന്നില്‍ കണ്ട് തൊടുപുഴ എസ്.ഐ ജോബിന്‍ ആന്റണിയുടെ നേതൃത്വത്തില്‍ വന്‍ പൊലിസ് സംഘം സ്ഥലത്ത് എത്തി. ഇതിനിടെ പെന്‍ഷന്‍ വിതരണം നിറുത്തിവെച്ച നടപടിക്കെതിരെ പ്രതിഷേധവുമായി പെന്‍ഷന്‍കാരുടെ സംഘടനയും രംഗത്തെത്തി.
ജില്ലയിലെ മറ്റ് ട്രഷറികളിലും വലിയ തിരക്ക് അനുഭവപ്പെട്ടെങ്കിലും പണം തീരുന്ന സാഹചര്യമുണ്ടായില്ല. ഇന്നലെ വൈകിട്ട് ആറ് മണി വരെ ട്രഷറികള്‍ പ്രവര്‍ത്തിച്ചു. ശമ്പളത്തുക പൂര്‍ണമായി പിന്‍വലിക്കാന്‍ അനുവദിക്കണമെന്നാവശ്യപ്പെട്ട് എഫ്.എസ്.ഇ.ടി.ഒ നേതൃത്വത്തില്‍ തൊടുപുഴ സബ് ട്രഷറിക്ക് മുമ്പില്‍ ധര്‍ണ്ണ നടത്തി. കെ.ജി.ഒ.എ ജില്ലാ സെക്രട്ടറി ഡോ. വി ബി വിനയന്‍ ഉദ്ഘാടനം ചെയ്തു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

എസ്എടി ആശുപത്രിയില്‍ വൈദ്യുതി പുനഃസ്ഥാപിച്ചു; പുനഃസ്ഥാപനം മൂന്ന് മണിക്കൂറിന് ശേഷം 

Kerala
  •  3 months ago
No Image

മദ്രസ്സ വിദ്യാര്‍ത്ഥികളുടെ നബിദിന ആഘോഷത്തില്‍ കൗതുകമായത് രക്ഷിതാക്കളുടെ ദഫ് പ്രദര്‍ശനം

oman
  •  3 months ago
No Image

താമരശ്ശേരി ചുരത്തില്‍ ലോറി ഡ്രൈവറെ കയ്യേറ്റം ചെയ്ത സംഭവം; മൂന്ന് പേര്‍ അറസ്റ്റില്‍

Kerala
  •  3 months ago
No Image

'മുഖ്യമന്ത്രി തന്നെ കളളനായി ചിത്രീകരിച്ചു, പൊലീസില്‍ 25% ക്രമിനലുകള്‍'; ആഞ്ഞടിച്ച് പി.വി.അന്‍വര്‍

Kerala
  •  3 months ago
No Image

താഴാതെ താപനില; ഒമാനില്‍ താപനില 40 ഡിഗ്രി സെല്‍ഷ്യസിന് മുകളില്‍

oman
  •  3 months ago
No Image

മഴ മുന്നറിയിപ്പില്‍ മാറ്റം;ഇന്ന് എട്ട് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

Kerala
  •  3 months ago
No Image

ഹിസ്ബുല്ലയ്ക്ക് തിരിച്ചടി; കമാന്‍ഡര്‍ നബീല്‍ കൗക്കിനെ വധിച്ചെന്ന് ഇസ്‌റാഈല്‍ സൈന്യം

International
  •  3 months ago
No Image

ഓണ്‍ലൈന്‍ തട്ടിപ്പ്; കാഞ്ഞിരപ്പള്ളി സ്വദേശിനിക്ക് നഷ്ടം 1.86 കോടി രൂപ

Kerala
  •  3 months ago
No Image

കാണാതായ വിദ്യാഭ്യാസ വകുപ്പ് ഓഫിസ് സീനിയര്‍ സൂപ്രണ്ടിനെ മരിച്ച നിലയില്‍ കണ്ടെത്തി; ജോലി സമ്മര്‍ദ്ദം മൂലമെന്ന് പരാതി

Kerala
  •  3 months ago
No Image

പ്രസംഗത്തിനിടെ ദേഹാസ്വാസ്ഥ്യം, 'മോദിയെ താഴെയിറക്കുന്നതുവരെ മരിക്കില്ല 'തിരികെയെത്തി ഖാര്‍ഗെയുടെ പ്രഖ്യാപനം

National
  •  3 months ago