എന്‍.ബി.ടി പുസ്തകോത്സവത്തില്‍ തിരക്കേറുന്നു
തൊടുപുഴ: ശ്രീവത്സം ഓഡിറ്റോറിയത്തില്‍ ആരംഭിച്ച നാഷണല്‍ ബുക്ക് ട്രസ്റ്റിന്റെ പുസ്തകോത്സവത്തില്‍ തിരക്കേറുന്നു.
പുസ്തക പ്രചാരണവും വായനാശീലം വളര്‍ത്തലും ലക്ഷ്യമിട്ട് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ പുസ്തക മേളകളും പ്രദര്‍ശനങ്ങളും നടത്തി വരുന്നതിന്റെ ഭാഗമായാണ് തൊടുപുഴയിലും പുസ്തകോത്സവം സംഘടിപ്പിച്ചിരിക്കുന്നത്.
പത്ത് രൂപാ മുതല്‍ വിലയുള്ള വിജ്ഞാനപ്രദമായ ഒട്ടേറെ പുസ്തകങ്ങള്‍ ഇവിടെ ഒരുക്കിയിട്ടുണ്ട്. ഇന്ത്യ നാടും ജനങ്ങളും , യംഗ് ഇന്ത്യാ ലൈബ്രറി, ജനകീയ ശാസ്ത്ര പുസ്തകങ്ങള്‍ , നാടോടി സംസ്‌കാരം, ദേശീയ ജീവചരിത്ര പരമ്പര, ജനകീയ സാമൂഹ്യ ശാസ്ത്ര പുസ്തകങ്ങള്‍, നെഹ്രു ബാല പുസ്തകാലയം, നവ സാക്ഷരര്‍ക്കുള്ള പുസ്തകങ്ങള്‍, ലോകസാഹിത്യം, തുടര്‍ വിദ്യാഭ്യാസ പരമ്പര , ബ്രെയ്‌ലി പുസ്തകങ്ങള്‍ തുടങ്ങി വ്യത്യസ്ത മേഖലകളിലുള്ള പുസ്തകങ്ങള്‍ എത്തിച്ചേര്‍ന്നിട്ടുണ്ട്.
പുസ്തകോത്സവുമായി ബന്ധപ്പെട്ട് ഇന്ന് പെരിങ്ങാശ്ശേരി ട്രൈബല്‍ ഹയര്‍സെക്കന്ററി സ്‌കൂളില്‍ വിദ്യാര്‍ഥികള്‍ക്കായി വിവിധ മത്സരങ്ങളും സംഘടിപ്പിച്ചിട്ടുണ്ട്.
രാവിലെ 10 മുതല്‍ വൈകുന്നേരം 7 വരെയാണ് പുസ്തകോത്സവം നടക്കുന്നത്. ആറിന് സമാപിക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."