കാസ്‌ട്രോയുടെ പടം പ്രദര്‍ശിപ്പിക്കുന്നവര്‍ കൊല്ലപ്പെട്ട ജവാന്‍മാരെ മറക്കുന്നു: മുരുകാനന്തന്‍
തലശ്ശേരി: ഫിദല്‍ കാസ്‌ട്രോ മരിച്ചപ്പോള്‍ നഗരങ്ങളിലാകമാനം കാസ്‌ട്രോയുടെ പടം പ്രദര്‍ശിപ്പിച്ചവര്‍ രാജ്യത്തിനു വേണ്ടി ജീവന്‍ ബലിയര്‍പ്പിച്ച ജവാന്‍മാരെ ഓര്‍ക്കാന്‍ അവരുടെ ഒരു ചിത്രം പോലും എവിടെയും പ്രദര്‍ശിപ്പിച്ചതു കണ്ടില്ലെന്ന് യുവമോര്‍ച്ച ദേശീയ ഉപാധ്യക്ഷന്‍ മുരുകാനന്തന്‍. യുവമോര്‍ച്ച നേതാവ് കെ.ടി ജയകൃഷ്ണന്‍ ബലിദാന ദിനത്തോടനുബന്ധിച്ച് തലശ്ശേരിയില്‍ പൊതുയോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
കേരളത്തില്‍ പുരോഗതിയുണ്ടാകുന്നത് കമ്മ്യൂണിസ്റ്റുകാര്‍ക്ക് ഇഷ്ടമല്ല. അവര്‍ എല്ലാ നല്ല കാര്യങ്ങളെയും എതിര്‍ക്കുകയാണ്. നക്‌സലൈറ്റ് ഭീകരതെയെ കേന്ദ്ര സര്‍ക്കാര്‍ നേരിട്ടപ്പോള്‍ അതിനെപ്പോലും എതിര്‍ത്തു വന്ന ശബ്ദം കമ്മ്യൂണിസ്റ്റുകാരുടേതായിരുന്നു. അതിര്‍ത്തിയില്‍ ശത്രു സൈന്യത്തിന്റെ വെടിയേറ്റു പിടഞ്ഞു മരിക്കുന്ന സൈനികനെ ഓര്‍ക്കാന്‍ കോണ്‍ഗ്രസുകാരനും കമ്മ്യൂണിസ്റ്റുകാരനും സമയമില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. യുവമോര്‍ച്ചാ ജില്ലാ പ്രസിഡന്റ് കെ.പി അരുണ്‍ അധ്യക്ഷനായി. പി സത്യപ്രകാശ്, എം.പി പത്മിനി, അഡ്വ. ബി ഗോപാലകൃഷ്ണന്‍, എ ദാമോധരന്‍, അഡ്വ. കേശവന്‍ സംസാരിച്ചു. കനത്ത പൊലിസ് കാവലിലാണ് റാലിയും പൊതുയോഗവും നടന്നത്. എസ്.പി സഞ്ജയ് കുമാര്‍ സുരക്ഷാ സന്നാഹങ്ങള്‍ക്ക് നേതൃത്വം നല്‍കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."