അധ്യാപക ഒഴിവ്
മുള്ളേരിയ: ജി.വി.എച്ച്.എസ്.എസ് കാറഡുക്കയില്‍ വി.എച്ച്.എസ്.ഇ വിഭാഗത്തില്‍ നോണ്‍ വൊക്കേഷണല്‍ ടീച്ചര്‍ ഇംഗ്ലീഷ്, ബയോളജി, എന്റര്‍പ്രണര്‍ഷിപ്പ് ഡവലപ്പ്‌മെന്റ് എന്നീ തസ്തികകളുടെ ഒരു ഒഴിവും വൊക്കേഷണല്‍ ഇന്‍സ്ട്രക്ടര്‍ (അഗ്രികള്‍ച്ചര്‍), ലാബ് ടെക്‌നിക്കല്‍ അസിസ്റ്റന്റ് (അഗ്രികള്‍ച്ചര്‍) എന്നിവയുടെ 2 ഒഴിവും വീതവും നിലവിലുണ്ട്. കൂടിക്കാഴ്ച ഈ മാസം 26 ന് രാവിലെ 10 മണിക്ക് സ്‌കൂള്‍ ഓഫീസില്‍ നടക്കും.
കാസര്‍കോട് ഗവ: വൊക്കേഷണല്‍ ഹയര്‍ സെക്കന്ററി സ്‌കൂള്‍ ഫോര്‍ ഗേള്‍സ് കാസര്‍കോട് പ്ലസ് ടു വിഭാഗത്തില്‍ ഇംഗ്ലീഷ് (സീനിയര്‍), കെമിസ്ട്രി(സീനിയര്‍),കൊമേഴ്‌സ്(ജൂനിയര്‍)ബോട്ടണി(ജൂനിയര്‍)സുവോളജി (ജൂനിയര്‍), മലയാളം(ജൂനിയര്‍) അറബിക് ജൂനിയര്‍ എന്നീ ഒഴിവുകളിലേക്ക് ദിവസവേതന അടിസ്ഥാനത്തില്‍ അധ്യാപകരെ നിയമിക്കുന്നു. അഭിമുഖം ഈ മാസം 25 ന് രാവിലെ 10.30 ന് സ്‌കൂള്‍ ഓഫീസില്‍ നടക്കും.
-------------------------
അധ്യാപക നിയമനം
തൃക്കരിപ്പൂര്‍: ഗവ: വൊക്കേഷണല്‍ ഹയര്‍ സെക്കന്ററി സ്‌കൂളില്‍ വി.എച്ച്.എസ്.ഇ വിഭാഗത്തില്‍ അധ്യാപക നിയമനം നടത്തുന്നു. ഇംഗ്ലീഷ് (സീനിയര്‍), വൊക്കേഷണല്‍ ടീച്ചര്‍ എം.ആര്‍.ഡി.എ, വൊക്കേഷണല്‍ ഇന്‍സ്ട്രക്ടര്‍ അഗ്രികള്‍ച്ചര്‍ (2), എന്നീ തസ്തികകളിലേക്കാണ് നിയമനം നടത്തുന്നത്. കൂടിക്കാഴ്ച ഈ മാസം 23 ന് രാവിലെ 11 മണിക്ക് സ്‌കൂള്‍ ഓഫിസില്‍ നടക്കും.
---------------
ഗസ്റ്റ് ഇന്‍സ്ട്രക്ടര്‍ ഒഴിവ്
കയ്യൂര്‍: ഗവ: മോഡല്‍ ഐ.ടി.ഐ യില്‍ കമ്പ്യൂട്ടര്‍ ഓപ്പറേറ്റര്‍ ആന്റ് പ്രോഗ്രാമിങ് അസിസ്റ്റന്റ്, ഇല്ക്ട്രീഷ്യന്‍ എന്നീ ട്രേഡുകളിലേക്ക് ഗസ്റ്റ് ഇന്‍സ്ട്രക്ടര്‍മാരെ നിയമിക്കുന്നു. ഈ മാസം 24 ന് രാവിലെ 10.30 ന് ഓഫീസില്‍ നടക്കുന്ന കൂടിക്കാഴ്ചക്ക് അസ്സല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം ഹാജരാകണം. ഫോണ്‍: 04672230980.
------------------
ഇന്റര്‍വ്യൂ മാറ്റി
ഉദുമ ഗവ: ആര്‍ട്‌സ് ആന്റ് സയന്‍സ് കോളേജില്‍ ഈ മാസം 24 ന് നടത്താനിരുന്ന ഗസ്റ്റ് ലക്ചര്‍ ഇന്റര്‍വ്യൂ 26 ലേക്ക് മാറ്റിയതായി പ്രിന്‍സിപ്പാള്‍ അറിയിച്ചു. ഫോണ്‍: 04672232477.
തടി ലേലം
പരപ്പ: സര്‍ക്കാര്‍ തടി ഡിപ്പോയില്‍ സൂക്ഷിച്ചിട്ടുള്ള വിവിധ അളവുകളിലുള്ള തടികള്‍ ഈ മാസം 26 ന് രാവിലെ 11 മണിക്ക് അനുയോജ്യമായ ലോട്ടുകളാക്കി ഇ-ഓക്ഷന്‍ നടത്തും. ലേലത്തില്‍ പങ്കെടുക്കാന്‍ താല്‍പ്പര്യമുള്ളവര്‍ ബാംഗ്ലൂരിലെ കേരള ഫോറസ്റ്റ് ഡിപ്പാര്‍ട്ട് മെന്റിന്റെ വെബ്‌സൈറ്റില്‍ റിപ്പോര്‍ട്ട് ചെയ്യണം. ഫോണ്‍: 8547602862, 8547602813.
------------
മത്സ്യത്തൊഴിലാളികള്‍ ജാഗ്രത പാലിക്കണം
കാസര്‍കോട്്്: അടുത്ത 24 മണിക്കൂറിനകം കേരള-ലക്ഷദ്വീപ് തീരങ്ങളില്‍ മണിക്കൂറില്‍ 40-55കിലോമീറ്റര്‍ വേഗതയില്‍ വടക്കു പടിഞ്ഞാറന്‍ ദിശയില്‍ കാറ്റ് വീശാന്‍ സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. മത്സ്യത്തൊഴിലാളികള്‍ ജാഗ്രത പാലിക്കണം.
-------------------
വായനക്കാരെ തെരഞ്ഞെടുക്കുന്നതിനുള്ള ഇന്റര്‍വ്യൂ
കാസര്‍കോട്്്്്്്: കേരള ഫെഡറേഷന്‍ ഓഫ് ദ ബ്ലൈന്റ്, ജില്ലാ പഞ്ചായത്തിന്റെ സഹകരണത്തോടെ എന്‍.പി.ആര്‍.പി.ഡി പദ്ധതിയില്‍പ്പെടുത്തി നടപ്പിലാക്കുന്ന കാഴ്ചയില്ലാത്തവര്‍ക്കായുള്ള ടോക്കിംഗ് ബുക്ക് ലൈബ്രറിക്ക് വേണ്ടി പുസ്തകങ്ങള്‍ വായിച്ച് റെക്കോര്‍ഡ് ചെയ്യുന്നതിനായി വായനക്കാരെ തെരഞ്ഞെടുക്കുന്നു. വായനക്കാര്‍ക്കുള്ള ഇന്റര്‍വ്യൂ നാളെ രാവിലെ 10 ന് വിദ്യാനഗറിലെ മുന്‍സിപ്പല്‍ സ്റ്റേഡിയത്തിനടുത്തുള്ള സര്‍ക്കാര്‍ അന്ധവിദ്യാലയത്തില്‍ നടത്തും. തടസ്സമില്ലാതെ മലയാളവും ഇംഗ്ലീഷും വായിക്കാനറിയാവുന്നവര്‍ക്ക് ഇന്റര്‍വ്യൂവില്‍ പങ്കെടുക്കാം. ആകെ 13 പേരെ തെരഞ്ഞെടുക്കുന്നതായിരിക്കും. തെരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് വായിക്കുന്ന മണിക്കൂറിനനുസരിച്ചായിരിക്കും പ്രതിഫലം. ഫോണ്‍: 9446012215.
-------------------
പി.ജി.ഡി.സി.എ കോഴ്‌സ്
കാസര്‍കോട്്്്്്്: സി-ഡിറ്റ് ജില്ലാ പരിശീലനകേന്ദ്രത്തില്‍ ആരംഭിക്കുന്ന പി.ജി.ഡി.സി.എ, ഡി.സി.എ, അക്കൗണ്ടിങ്, ഗ്രാഫിക് ഡിസൈന്‍, ഡാറ്റ എന്‍ട്രി കോഴ്‌സുകള്‍ക്ക് അപേക്ഷ ക്ഷണിച്ചു. എസ്.സി, എസ്.ടി, ബി.പി.എല്‍ വിഭാഗത്തില്‍പ്പെടുന്നവര്‍ക്ക് ഫിസിളവ് ലഭിക്കും. അപേക്ഷ ഫോറത്തിന് ഡി-ഡിറ്റ് സിഇപി, ഇന്ത്യന്‍ കോഫീ ഹൗസിന് എതിര്‍വശം, പുതിയ ബസ്റ്റാന്റ് കാസര്‍കോട് എന്ന വിലാസത്തില്‍ ബന്ധപ്പെടണം. ഫോണ്‍: 9747001588.
----------------------
വാര്‍ഷിക ജനറല്‍ ബോഡിയോഗം
പെരിയ: ഗവ: പോളിടെക്‌നിക് കോളജിലെ വിദ്യാര്‍ത്ഥി സംഘടനയുടെ വാര്‍ഷിക ജനറല്‍ബോഡി യോഗം നാളെ ഉച്ചയ്ക്ക് 2 മണിക്ക് പോളി ടെക്‌നിക് കോളജില്‍ നടക്കും. എല്ലാ പൂര്‍വ്വ വിദ്യാര്‍ത്ഥികളും പങ്കെടുക്കണമെന്ന് പ്രിന്‍സിപ്പാള്‍ അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."