ഓടുന്ന ട്രെയിനില്‍ നിന്നും കല്ലുകള്‍ തെറിച്ച് മൂന്ന് പേര്‍ക്ക് പരുക്ക്
തൃക്കരിപ്പൂര്‍: ഓടുന്ന ട്രെയിനില്‍ നിന്നും കല്ലുകള്‍ തെറിച്ച് മൂന്ന് പേര്‍ക്ക് നിസാര പരുക്കേറ്റു. ഇന്നലെ വൈകീട്ട് മൂന്നരയോടെ തൃക്കരിപ്പൂര്‍ റെയില്‍വെ സ്റ്റേഷനിലാണ് സംഭവം. മംഗലാപുരം ഭാഗത്തു നിന്നും തിരുവനന്തപുരത്തേക്ക് പോകുന്ന വരാവല്‍ എക്‌സ്പ്രസില്‍ നിന്നാണ് ഫ് ളാാറ്റ്‌ഫോമില്‍ വണ്ടികാത്തു നില്‍ക്കുന്നവര്‍ക്ക് നേരെ കല്ലുകള്‍ തെറിച്ചുവീണത്. രണ്ടു സ്ത്രീകള്‍ക്കും ഒരു പുരുഷനുമാണ് കല്ലുകള്‍ തെറിച്ചുവീണ് പരുക്കേറ്റത്. ഇവരെ സ്വകാര്യ ആശുപത്രിയില്‍ പ്രഥമ ശുശ്രൂഷക്ക് ശേഷം വിട്ടയച്ചു. ഇലക്ട്രിക്ക് ട്രെയിനില്‍ ലൈന്‍ നല്‍കുന്നതിന്റെ ഭാഗമായി ഫ് ളാറ്റ്‌ഫോമില്‍ നിന്നും പാളത്തിലേക്ക് സ്ഥാപിച്ച എര്‍ത്ത് ലൈന്‍ പുറത്തേക്ക് തള്ളിയതില്‍ വളരെ വേഗത്തില്‍ വരികയായിരുന്ന വരാവല്‍ എക്‌സ്പ്രസിന്റെ എഞ്ചിനില്‍ കുടുങ്ങി പാളത്തിലുടെ വലിച്ചിഴച്ചതാണ് കല്ലുകള്‍ തെറിക്കാന്‍ കാരണമായത്. എര്‍ത്ത് ലൈന്‍ ഫ്‌ളാറ്റ് ഫോമില്‍ വലിയ ബോള്‍ട്ടിട്ട് ഉറപ്പിച്ചിരുന്നെങ്കിലും ബോള്‍ട്ടടക്കം പറിച്ചെടുത്താണ് ട്രെയിന്‍ കടന്നത്. തൃക്കരിപ്പൂരില്‍ സ്റ്റോപ്പില്ലാത്തതിനാല്‍ വളരെ വേഗത്തിലായിരുന്നു ഓടിയിരുന്നത്. അരകിലോമീറ്ററോളം ഓടിയ ശേഷമാണ് ട്രെയിന്‍ നിര്‍ത്തിയത്. അരമണിക്കൂറോളം നിര്‍ത്തിയിട്ട ട്രെയിന്‍ പരിശോധിച്ച ശേഷം കടന്നുപോയി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."