HOME
DETAILS

വിവരമില്ല, അന്വേഷണമില്ല, അവകാശവുമില്ല

  
backup
December 02 2016 | 02:12 AM

right-to-information-arlticle

വിവരാവകാശ നിയമം ഇന്ത്യയിലാകെ നിലവില്‍ വന്നിട്ട് പത്തുവര്‍ഷം കഴിഞ്ഞിരിക്കുന്നു. 2005 ജൂണ്‍ 15 ന് പാര്‍ലമെന്റ് പാസാക്കുകയും ജൂണ്‍ 21 ലെ ഗസറ്റ് വിജ്ഞാപനത്തിലൂടെ പരസ്യപ്പെടുത്തുകയും ചെയ്തതാണത്. 2005 ഒക്ടോബര്‍ 12 ന് നിലവില്‍വരികയും ചെയ്തു.
ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ ഭരണകൂടമായ ഇന്ത്യന്‍ പാര്‍ലമെന്റ് പാസാക്കിയ ഈ സുപ്രധാന നിയമം പതിനൊന്നാം വയസിലേയ്ക്കു കടക്കുമ്പോഴും അതേപ്പറ്റി നമ്മില്‍പ്പലരും അജ്ഞരാണ്. റിസര്‍ച്ച് അസസ്‌മെന്റ് അനാലിസിസ് ഗ്രൂപ്പ് എന്ന ഔദ്യോഗിക ഏജന്‍സി വെളിപ്പെടുത്തുന്നത് അപേക്ഷകള്‍ മിക്കവയും കെട്ടിക്കിടപ്പാണെന്നും അതാരും ശ്രദ്ധിക്കുന്നില്ലെന്നുമാണ്.
കേരളത്തില്‍ ഇങ്ങനെ ഫയല്‍ ചെയ്യപ്പെടുന്ന ഹര്‍ജിക്കു മറുപടി കിട്ടാന്‍ ഏഴുവര്‍ഷം കാത്തിരിക്കണമത്രേ. ബംഗാളില്‍ ഇതു പത്തുകൊല്ലമാണ്. പതിനാറു സംസ്ഥാനങ്ങളില്‍ നടത്തിയ സര്‍വേയില്‍ തെളിഞ്ഞത് 2015 ഡിസംബര്‍വരെ 1.87 ലക്ഷം അപേക്ഷകള്‍ ഉത്തരംകിട്ടാതെ കിടക്കുന്നുവെന്നാണ്. ഒന്നേകാല്‍ ശതമാനം കേസുകളില്‍ മാത്രമേ പിഴ ഈടാക്കിയിട്ടുള്ളൂ. 290 കോടി രൂപയുടെ പിഴ ഈടാക്കാനുള്ള അവസരമാണത്രേ, ഈ വകയില്‍ ഉണ്ടായിരിക്കുന്നത്.
കമ്മിഷന്റെ പതിനൊന്നാം വാര്‍ഷികച്ചടങ്ങില്‍ സംസാരിക്കവേ, കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിങ് പറഞ്ഞത്, എല്ലാ അപേക്ഷകളിലും വിഷയംനോക്കാതെ എല്ലാവര്‍ക്കും മറുപടി നല്‍കാന്‍ ഉദ്യോഗസ്ഥര്‍ ബാധ്യസ്ഥരാണെന്നാണ്. സര്‍ക്കാര്‍കാര്യം സുതാര്യവും അഴിമതിവിരുദ്ധവുമായി വരാന്‍ ഇത് അത്യന്താപേക്ഷിതമാണെന്ന് അദ്ദേഹം ഓര്‍മപ്പെടുത്തുകയും ചെയ്തു.
കാലതാമസമെടുക്കുമ്പോഴും വിവരാവകാശനിയമത്തിലെ വീഴ്ചകള്‍ക്കു കുറ്റക്കാര്‍ക്കെതിരേ ശിക്ഷാനടപടി എടുക്കുന്നതില്‍ താമസംവരുത്തിക്കൂടാ എന്നാണു നിയമം. അഞ്ചുവര്‍ഷത്തിനിടയില്‍ ശരിയായ വിവരം ശരിയായ സമയത്തു നല്‍കാത്തതിനു കേരളത്തില്‍ 527 ഉദ്യോഗസ്ഥര്‍ മാത്രമാണു ശിക്ഷിക്കപ്പെട്ടത്. അവരില്‍നിന്ന് ഈടാക്കിയ പിഴ 22.58 ലക്ഷം രൂപ മാത്രമാണ്. വിവരാവകാശ നിയമപ്രകാരംതന്നെ നല്‍കിയ മറുപടിയിലാണ് ഈ വെളിപ്പെടുത്തലുകള്‍.
വിവരം നല്‍കാതെ അപേക്ഷകര്‍ക്കു കഷ്ടനഷ്ടങ്ങള്‍ക്കും മാനസികസമ്മര്‍ദങ്ങളും ഉണ്ടാക്കിയതിനു ഉദ്യോഗസ്ഥര്‍ നല്‍കിയ നഷ്ടപരിഹാരമായ 1.26 ലക്ഷം രൂപയും ഇതില്‍പെടുന്നു. എന്നാല്‍, ഇതു കേവലം 15 കേസുകളുടെ മാത്രം കഥയാണെന്നു ഓര്‍ക്കുമ്പോള്‍ വര്‍ഷങ്ങളോളം മറുപടി ലഭിക്കാതെ പോകുന്ന നൂറുകണക്കിന് അപേക്ഷകളുടെ കഥയെന്താവും. തിരുവനന്തപുരം ജില്ലയില്‍ മാത്രം 165 പേര്‍ നടപടിക്കു വിധേയരായെന്നാണു രേഖയില്‍ പറയുന്നത്.
വിഷയം നോക്കാതെ മറുപടി നല്‍കണമെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി പറയുകയും പൊലിസ് അന്വേഷണത്തിന്റെ വിവരങ്ങള്‍ ഇനി ഓണ്‍ലൈനിലെന്നു ഡയരക്ടര്‍ ജനറല്‍ ഓഫ് പൊലിസ് സര്‍ക്കുലര്‍ അയയ്ക്കുകയും ചെയ്യുന്നിടത്തേയ്ക്കു കാര്യങ്ങള്‍ ചെന്നെത്തിയിരിക്കുകയാണ്.
ഭരണഘടനയ്ക്കുശേഷം ഇന്ത്യന്‍ ജനതയ്ക്കു ലഭിച്ച ഏറ്റവും പ്രാധാന്യമുള്ള നിയമമായാണു റൈറ്റ് ആന്റ് ഇന്‍ഫര്‍മേഷന്‍ ആക്ട് വിലയിരുത്തപ്പെട്ടത്. സര്‍ക്കാരിന്റെയും അനുബന്ധസ്ഥാപനങ്ങളുടെയും പ്രവര്‍ത്തനങ്ങള്‍ സുതാര്യമായി ജനങ്ങള്‍ക്ക് അറിയാന്‍ കഴിയുമ്പോഴാണു ജനാധിപത്യഭരണം പൂര്‍ണതയിലും ഔന്നത്യത്തിലുമെത്തുന്നത്. അറിയാനുള്ള അവകാശം ഭരണഘടനയുടെ 19 (1) (എ) വകുപ്പില്‍ അന്തര്‍ലീനമാണെങ്കിലും ആ അറിവു ഗോപ്യമാക്കിവച്ചു സംഗതികള്‍ നടത്തിക്കൊണ്ടുപോകാനാണ് അധികാരിവര്‍ഗം എന്നും ശ്രമിച്ചിട്ടുള്ളത്. അതിനായി ഫയലുകള്‍ക്കു മുകളില്‍ കോണ്‍ഫിഡന്‍ഷ്യല്‍ എന്നൊക്കെ വലുതായി എഴുതിവയ്ക്കുകയും ചെയ്യും.
ഇക്കാര്യത്തില്‍ ഒന്നും ഒളിപ്പിച്ചുവയ്ക്കരുതെന്നു സുപ്രിംകോടതിയില്‍ വിധിന്യായമുണ്ട്. 1975 ലെ ഒരു കേസില്‍ സുപ്രിംകോടതിയില്‍ കേരളീയനായ ജസ്റ്റിസ് കെ.കെ മാത്യുവിന്റെ ബെഞ്ചില്‍നിന്നുണ്ടായ ഒരു സുപ്രധാന വിധിയാണിത്. ഇതിന്റെ വെളിച്ചത്തിലാണു ഫ്രീഡം ഓഫ് ഇന്‍ഫര്‍മേഷന്‍ ആക്ട്, മുപ്പതുവര്‍ഷങ്ങള്‍ക്കു ശേഷമാണെങ്കിലും, 2005 ല്‍ റൈറ്റ് ആന്റ് ഇന്‍ഫര്‍മേഷന്‍ ആക്ട് എന്ന നിലയില്‍ പ്രാബല്യത്തില്‍ വന്നത്.
ഇതനുസരിച്ച്, ലഭിക്കുന്ന അപേക്ഷകള്‍ക്കു വ്യക്തമായ മറുപടി നല്‍കാന്‍ എല്ലാ സ്ഥാപനങ്ങളിലും പബ്ലിക് ഇന്‍ഫര്‍മേഷന്‍ ഓഫിസര്‍മാരെ നിയമിക്കണമെന്നു നിയമത്തില്‍ വ്യവസ്ഥ ചെയ്യുന്നുണ്ട്. സര്‍ക്കാര്‍സ്ഥാപനങ്ങള്‍ക്കും അര്‍ധസര്‍ക്കാര്‍സ്ഥാപനള്‍ക്കും സര്‍ക്കാരില്‍നിന്നു ധനസഹായം പറ്റുന്ന സ്വതന്ത്രസ്ഥാപനങ്ങള്‍ക്കും ഇതു ബാധകമാണ്. സഹകരണസംഘങ്ങളും കെ.എസ്.ആര്‍.ടി.സിയും, കെ.എസ്.ഇ.ബി പോലും ഇതിലുള്‍പ്പെടുന്നു.
രാജ്യസുരക്ഷ, തന്ത്രപ്രധാന കാര്യങ്ങള്‍, മന്ത്രിസഭാ തീരുമാനങ്ങള്‍, കോടതിയലക്ഷ്യമാകുന്ന വിവരങ്ങള്‍ എന്നിങ്ങനെ ഏതാനും കാര്യങ്ങള്‍ മാത്രമാണ് ഈ നിയമത്തിന്റെ പരിധിയില്‍പെടാത്തതായി ഉള്ളത്.
പ്രത്യേകമായി അച്ചടിച്ച അപേക്ഷാഫോറങ്ങള്‍പോലുമില്ലാതെ വെള്ളക്കടലാസില്‍ പത്തുരൂപയുടെ കോര്‍ട്ട് ഫീ സ്റ്റാമ്പ് ഒട്ടിച്ച് ഏതൊരു ഇന്ത്യന്‍ പൗരനും അപേക്ഷ സമര്‍പിക്കാവന്നതാണ്. എന്തു കാര്യത്തിനാണ് ആവശ്യപ്പെടുന്നതെന്നുപോലും അപേക്ഷയില്‍ കാണിക്കേണ്ടതില്ല.
ആവശ്യപ്പെട്ട വിവരങ്ങള്‍ കൂടുതല്‍ പേജുകളുള്ളതാണെങ്കില്‍ പേജ് ഒന്നിനു രണ്ടു രൂപാ നിരക്കില്‍ പണം അടക്കണം. അതേസമയം, ഒരു വലിയ ഫയലില്‍നിന്നുള്ള വിവരങ്ങളാണു ലഭിക്കേണ്ടതെങ്കില്‍ ആ രേഖകള്‍ സൂക്ഷിച്ചിരിക്കുന്ന ഓഫിസില്‍ നേരിട്ടുള്ള സമ്മതത്തോടെ പകര്‍ത്താവുന്നതുമാണ്. താന്‍ ആഗ്രഹിക്കുന്ന വിവരം ഏത് ഓഫിസില്‍നിന്നാണു ലഭിക്കേണ്ടതെന്ന അപേക്ഷന് അറിയില്ലെങ്കില്‍ അപേക്ഷ ലഭിക്കുന്ന ഇന്‍ഫര്‍മേഷന്‍ ഓഫിസര്‍തന്നെ അതു ബന്ധപ്പെട്ട ഓഫിസിലേയ്ക്ക് അയക്കേണ്ടതാണ്.
വിവരങ്ങള്‍ മുപ്പതുദിവസത്തിനകം മറുപടിയായി നല്‍കണമെന്നാണു വ്യവസ്ഥ. വിവരങ്ങള്‍ നിഷേധിക്കുകയോ, നല്‍കാന്‍ കാലതാമസം വരുത്തുകയോ ചെയ്യുന്ന ഉദ്യോഗസ്ഥര്‍ക്കെതിരേ പിഴശിക്ഷ അടക്കമുള്ള അച്ചടക്ക നടപടിയെടുക്കാന്‍ സംസ്ഥാന വിവരാവകാശ കമ്മിഷനര്‍ക്ക് അധികാരവുമുണ്ട്.
പബ്ലിക് ഇന്‍ഫര്‍മേഷന്‍ ഓഫിസര്‍ അപേക്ഷ നിരസിക്കുന്നപക്ഷം മേലുദ്യോഗസ്ഥനും അവിടെയും ലഭ്യമായില്ലെങ്കില്‍ സംസ്ഥാന വിവരാവകാശ കമ്മിഷനിലും അപ്പീല്‍ നല്‍കാവുന്നതാണ്. സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങളെ പൊതുജനങ്ങളില്‍നിന്നു രഹസ്യമാക്കിവയ്ക്കുന്ന പഴയരീതിയെ തികച്ചും ഉടച്ചുവാര്‍ത്തുകൊണ്ടുള്ള ഈ സുപ്രധാന നിയമം നല്‍കുന്ന അവകാശങ്ങളും ആനുകൂല്യങ്ങളും ഇനിയും ജനങ്ങള്‍ മനസ്സിലാക്കിയിട്ടില്ലെന്നതു നിര്‍ഭാഗ്യമാണ്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഇരുപത്താറാമത് അറേബ്യൻ ഗൾഫ് കപ്പ് ഫുട്ബാൾ ടൂർണമെന്റ്റ് ഡിസംബർ 21 മുതൽ

Kuwait
  •  3 months ago
No Image

'മതേതരത്വം യൂറോപ്യന്‍ ആശയം, ഇന്ത്യക്ക് ആവശ്യമില്ല'; ഇന്ത്യയിലെ ജനങ്ങള്‍ മതേതരത്വത്തിന്റെ പേരില്‍ വഞ്ചിക്കപ്പെട്ടു; വിവാദ പ്രസ്താവനയുമായി തമിഴ്‌നാട് ഗവര്‍ണര്‍ ആര്‍.എന്‍ രവി

National
  •  3 months ago
No Image

കുമരകത്ത് കാര്‍ പുഴയിലേയ്ക്ക് മറിഞ്ഞ് അപകടം; രണ്ട് പേര്‍ മരിച്ചു

Kerala
  •  3 months ago
No Image

വി​മാ​ന​ത്താ​വ​ള​ത്തി​ൽ എ​ത്തു​ന്ന യാ​ത്ര​ക്കാ​ർ​ക്ക് പാർക്കിങ് ഫീസ് വേ​ഗത്തിൽ അടക്കാം;സൗ​ക​ര്യ​മൊരു​ക്കി മസ്കത്ത് അന്താരാഷ്ട്ര വിമാനത്താവളം

oman
  •  3 months ago
No Image

ആലപ്പുഴ കെഎസ്ആര്‍ടിസി ഡിപ്പോയില്‍ വനിത കണ്ടക്ടറുടെ ടിക്കറ്റ് റാക്കും ബാഗും മോഷണം പോയി

crime
  •  3 months ago
No Image

ഒറ്റപ്പെട്ട മഴയ്ക്കും കാറ്റിനും സാധ്യത; നാളെ മൂന്നിടത്ത് യെല്ലോ അലര്‍ട്ട്; തീരദേശത്ത് പ്രത്യേക ജാഗ്രത

Kerala
  •  3 months ago
No Image

ഹജ്ജ് 2025; ഓണ്‍ലൈന്‍ അപേക്ഷ സമര്‍പ്പിക്കാനുള്ള തീയതി നീട്ടി

Kerala
  •  3 months ago
No Image

94 ആം ദേശീയാഘോഷ നിറവിൽ സഊദി അറേബ്യ, രാജ്യമാകെ പച്ചയണിഞ്ഞ് ഗംഭീര ആഘോഷം

Saudi-arabia
  •  3 months ago
No Image

വീണ്ടും ഇന്ത്യക്കാർക്ക് പൗരത്വം നൽകി സഊദി അറേബ്യ; ഇന്ത്യൻ ഡോക്ടർ ദമ്പതികൾക്ക് പൗരത്വം

Saudi-arabia
  •  3 months ago
No Image

പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ ഷാനു ഇസ്മായിലിനെ കൊച്ചിയിലെ സ്വകാര്യ ഹോട്ടലില്‍ മരിച്ച നിലയില്‍ കണ്ടെത്തി

Kerala
  •  3 months ago