മീഡിയ വണ്ണില്‍ നിന്ന് ജീവനക്കാരെ പിരിച്ചുവിട്ട നടപടി: പത്രപ്രവര്‍ത്തക യൂനിയന്‍ പ്രതിഷേധിച്ചു
കോഴിക്കോട്: മീഡിയാവണ്‍ ന്യൂസ് ചാനലില്‍ നിന്ന് 36 സ്ഥിരം ജീവനക്കാരെ ഏകപക്ഷീയമായി പിരിച്ചുവിട്ടതില്‍ കേരള പത്രപ്രവര്‍ത്തക യൂനിയന്‍ പ്രതിഷേധിച്ചു. ലേബര്‍ ഓഫിസറുടെ മധ്യസ്ഥതയില്‍ നടന്ന സമവായ ചര്‍ച്ചയിലെ വ്യവസ്ഥകള്‍ ധിക്കരിച്ചാണ് മീഡിയാവണ്‍ മാനേജ്മെന്റ് പുറത്താക്കല്‍ നോട്ടിസ് നല്‍കിയതെന്ന് യൂനിയന്‍ ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.
ജനുവരി ഒന്നു മുതല്‍ ജോലിക്കെത്തേണ്ടെന്ന നിലപാടിലാണ് മാനേജ്മെന്റ്. തൊഴിലാളികളുടെയും യൂനിയന്റെയും ഭാഗം കേള്‍ക്കാന്‍ പോലും തയാറാവാതെയാണ് മാനേജ്മെന്റ് നടപടികളിലേക്ക് പ്രവേശിച്ചത്. മാനേജ്മെന്റിന്റെ കെടുകാര്യസ്ഥതയുടെയും ദീര്‍ഘവീക്ഷണമില്ലായ്മയുടെയും പേരിലാണ് ഒരുകൂട്ടം തൊഴിലാളികള്‍ ബലിയാടാവുന്നതെന്നും ഭാരവാഹികള്‍ ചൂണ്ടിക്കാട്ടി.
മീഡിയാവണ്ണിന്റെ ഭാഗത്തുനിന്ന് ഇരകള്‍ക്ക് അനുകൂലമായ നടപടി ഉണ്ടാവണമെന്നും അല്ലാത്തപക്ഷം ശക്തമായ പ്രതിഷേധ പരിപാടികളുമായി കേരള പത്രപ്രവര്‍ത്തക യൂനിയന്‍ മുന്നോട്ടുപോവുമെന്നും കെ.യു.ഡബ്ല്യു.ജെ ജില്ലാ പ്രസിഡന്റ് കമാല്‍വരദൂര്‍, ജോയിന്റ് സെക്രട്ടറി കെ.സി റിയാസ്, ട്രഷറര്‍ വിപുല്‍നാഥ് എന്നിവര്‍ അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."