HOME
DETAILS
MAL
നിയമസഭയില്‍ പ്രതിപക്ഷത്തിന്റെ കൈയ്യാങ്കളി
backup
December 02 2016 | 08:12 AM
ഭുവനേശ്വര്‍:ഒഡീഷയിലെ മല്‍കാന്‍ഗിരി ജില്ലയില്‍ ജാപ്പനീസ് എന്‍സഫലൈറ്റിസ് രോഗം ബാധിച്ച് കുട്ടികള്‍ മരിക്കാനിടയായ സംഭവത്തെക്കുറിച്ച് അടിന്തര ചര്‍ച്ച വേണമെന്ന ആവശ്യം നിരാകരിച്ചതിനെതുടര്‍ന്ന് ഒഡീഷ നിയമ സഭയില്‍ കൈയാങ്കളി. പ്രതിപക്ഷ കക്ഷിയായ കോണ്‍ഗ്രസിന്റെ ആവശ്യം നിയമസഭാ സ്പീക്കര്‍ നിരഞ്ജന് പുജാരി നിഷേധിച്ചതാണ് സഭയുടെ ശീതകാല സമ്മേളനം ബഹളത്തിലും കൈയാങ്കളിയിലും കലാശിക്കാനിടയാക്കിയത്.
കോണ്‍ഗ്രസ് ചീഫ് വിപ്പ് താരാ പ്രസാദ് ബഹ്നിപതി സ്പീക്കറുടെ ഡയസില്‍ കയറി മൈക്രോഫോണ്‍ തട്ടിപ്പറിക്കുകയും ചെയ്തു. തുടര്‍ന്ന് നടപടികള്‍ മുന്നോട്ടുകൊണ്ടുപോകാന്‍ കഴിയാതെ സഭാ ഇന്നത്തേക്ക് പിരിഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."