എണ്ണ ഉല്പാദനം കുറക്കാന്‍ ഒപെക് ധാരണ
ജിദ്ദ: അംസ്കൃത എണ്ണ ഉല്പാദനം കുറക്കാന്‍ ഉല്പാദക രാജ്യങ്ങളുടെ കൂട്ടായ്മയായ ഒപെകില്‍ ധാരണ. പ്രതിദിന ഉല്പാദനത്തില് 11 ലക്ഷം ബാരലിന്റെ കുറവാണ് വരുത്തുക. ഉല്പാദനം വെട്ടിക്കുറക്കാനുള്ള ഒപെകിന്റെ തീരുമാനം എണ്ണവില വര്‍ധനക്ക് കാരണമാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഒപെകിന് പിന്നാലെ റഷ്യ അടക്കമുള്ള പ്രധാന ഒപെക് ഇതരരാഷ്ട്രങ്ങളും ഉല്പാദനം കുറക്കാന്‍ തയാറായേക്കും. വിയന്നയില്‍ ചേര്‍ന്ന ഒപെക് രാഷ്ട്രങ്ങളുടെ നിര്‍ണായക യോഗത്തിലാണ് ഉല്പാദനം കുറക്കാന്‍ ധാരണയായത്. 33.24 ദശലക്ഷം ബാരലാണ് ഇപ്പോള്‍ മൊത്തം പ്രതിദിന ഉല്പാദനം. ജനുവരി ഒന്ന് മുതലാണ് തീരുമാനം പ്രാബല്യത്തില്‍ വരിക.
അതേസമയം, ഇറാഖ്, ഇറാന് എന്നീ രാജ്യങ്ങള്‍ ഉല്പാദന നിയന്ത്രണത്തിനെതിരേ യോഗത്തില്‍ വിയോജിപ്പ് പ്രകടിപ്പിച്ചിരുന്നെങ്കിലും പിന്നീട് പൊതുതീരുമാനം അംഗീകരിക്കുകയായിരുന്നു. രാജ്യങ്ങള്‍ ഉല്പാദനം എത്ര ബാരല്‍ കുറക്കണമെന്ന് യോഗത്തില്‍ ധാരണയായിട്ടുണ്ട്. പ്രധാന ഉല്പാദക രാഷ്ട്രമായ സഊദി അറേബ്യ പ്രതിദിന ഉല്പാദനത്തില് അഞ്ച് ലക്ഷം ബാരലിന്റെ കുറവുവരുത്തും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."