HOME
DETAILS

പഞ്ചാബില്‍ ഭീകരാക്രമണ ഗൂഢാലോചന ബല്‍വിന്ദര്‍ കുറ്റക്കാരനെന്ന് യു.എസ് കോടതി

  
backup
December 02 2016 | 08:12 AM

%e0%b4%aa%e0%b4%9e%e0%b5%8d%e0%b4%9a%e0%b4%be%e0%b4%ac%e0%b4%bf%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%ad%e0%b5%80%e0%b4%95%e0%b4%b0%e0%b4%be%e0%b4%95%e0%b5%8d%e0%b4%b0%e0%b4%ae%e0%b4%a3-%e0%b4%97%e0%b5%82


ന്യൂയോര്‍ക്ക്: പഞ്ചാബില്‍ ഭീകരാക്രമണത്തിന് ഗൂഢാലോചന നടത്തിയ കേസില്‍ നോര്‍ത്തേണ്‍ നെവേഡ സ്വദേശിയും ഇന്ത്യന്‍ വംശജനുമായ ബല്‍വിന്ദര്‍ സിങ് (42) കുറ്റക്കാരനെന്ന് റിനൊ ഡിസ്ട്രിക്റ്റ് ജഡ്ജി ലാറി ഹില്‍സ് വിധിച്ചു.
അടുത്തവര്‍ഷം ഫെബ്രുവരി 27ന് ശിക്ഷ വിധിക്കും. 15 വര്‍ഷത്തെ തടവുവരെ ലഭിക്കാവുന്ന കുറ്റമാണിത്. ശിക്ഷാ കാലാവധി പൂര്‍ത്തിയാകുമ്പോള്‍ ഇന്ത്യയിലേക്ക് തിരിച്ചയയ്ക്കും. 2013ലാണ് ഇന്ത്യയില്‍ ഭീകരാക്രമണം നടത്താന്‍ പദ്ധതിയിട്ടത്. ഇന്ത്യയിലെ പ്രമുഖരെ വധിക്കുന്നതിനും ബല്‍വിന്ദര്‍ സിങ് പദ്ധതിയിട്ടിരുന്നതായി യു.എസ് അറ്റോര്‍ണി ഡാനിയേല്‍, എ.ബി.ഐ സ്‌പെഷല്‍ ഏജന്റ് ഏരണ്‍, നാഷണല്‍ സെക്യൂരിറ്റി പ്രോസിക്യൂട്ടര്‍ മേരി എന്നിവര്‍ അറിയിച്ചു.
വിവിധ പേരുകളില്‍ അറിയപ്പെട്ടിരുന്ന ബല്‍വിന്ദര്‍ സിങിനെ റിനൊയില്‍വച്ച് 2013 ഡിസംബറിലാണ് പിടികൂടിയത്. ഖലിസ്ഥാനില്‍ സ്വതന്ത്ര സിഖ് സംസ്ഥാനം വേണമെന്ന് വാദിക്കുന്ന ബാബര്‍ ഖല്‍സ ഇന്റര്‍നാഷണല്‍, ഖലിസ്ഥാന്‍ സിന്ദാബദ് ഫോഴ്‌സ് എന്നീ സംഘടനകളുടെ ഗൂഢാലോചനയാണ് ബല്‍വീന്ദറിന്റെ അറസ്റ്റോടെ തകര്‍ന്നത്.
തെറ്റായ വിവരങ്ങള്‍ നല്‍കിയാണ് ഇയാള്‍ സാന്‍ഫ്രാന്‍സിസ്‌കോയില്‍ അഭയം നേടിയത്. 1999ല്‍ യു.എസില്‍ സ്ഥിരതാമസത്തിനുള്ള അനുമതി കരസ്ഥമാക്കിയ ഇയാള്‍ 2012 മുതല്‍ എഫ്.ബി.ഐയുടെ നിരീക്ഷണത്തിലായിരുന്നു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

മാന്യമായ പരിഗണന നല്‍കിയിട്ടില്ല; മമ്മൂട്ടി സി.പി.എം ബന്ധം ഉപേക്ഷിക്കുമെന്ന് ചെറിയാന്‍ ഫിലിപ്പ്

Kerala
  •  2 months ago
No Image

മലപ്പുറത്തിനെതിരെ വിദ്വേഷ പരാമര്‍ശവുമായി മുഖ്യമന്ത്രി;  രാജ്യ വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്കായി മലപ്പുറത്ത് കോടികളുടെ ഹവാല, സ്വര്‍ണക്കടത്ത്

Kerala
  •  2 months ago
No Image

പോക്‌സോ കേസില്‍ സി.പി.എം ബ്രാഞ്ച് സെക്രട്ടറി പിടിയില്‍

Kerala
  •  2 months ago
No Image

എം.എം ലോറന്‍സിന്റെ മൃതദേഹം മോര്‍ച്ചറിയില്‍ സൂക്ഷിക്കാന്‍ ഹൈക്കോടതി നിര്‍ദേശം; ഹിയറിങ്ങില്‍ വീഴ്ചയുണ്ടായോ എന്ന് പരിശോധിക്കണം

Kerala
  •  2 months ago
No Image

സുപ്രിം കോടതിയില്‍ സിദ്ദീഖിന് ആശ്വാസം രണ്ടാഴ്ചത്തേക്ക് അറസ്റ്റ് തടഞ്ഞു

Kerala
  •  2 months ago
No Image

ബിരുദദാന ചടങ്ങിന് കഫിയ ധരിച്ചെത്തി; വിദ്യാര്‍ഥിയുടെ ബിരുദം തടഞ്ഞുവെച്ച് ടിസ് 

National
  •  2 months ago
No Image

ഹോട്ടല്‍ മുറിയില്‍ വച്ച് ലൈംഗിക അതിക്രമം നടത്തി; നടന്‍ ബാലചന്ദ്രമേനോനെതിരേ ലൈംഗിക പീഡന പരാതിയുമായി നടി

Kerala
  •  2 months ago
No Image

അമേരിക്കയില്‍ 'ഹെലിന്‍' താണ്ഡവം; വീശിയടിച്ച ചുഴലിക്കാറ്റില്‍ മരണം 100 കവിഞ്ഞു

International
  •  2 months ago
No Image

തിരുവനന്തപുരം മൃഗശാലയില്‍ നിന്ന് മൂന്ന് ഹനുമാന്‍ കുരങ്ങുകള്‍ കൂട്ടില്‍ നിന്ന് പുറത്തുചാടി; പിടിക്കാന്‍ ശ്രമം

Kerala
  •  2 months ago
No Image

ഗുജറാത്തില്‍ 1.60 കോടി രൂപയുടെ വ്യാജ കറന്‍സി പിടികൂടി; നോട്ടില്‍ ഗാന്ധിജിക്ക് പകരം അനുപം ഖേര്‍, റിസര്‍വ് ബാങ്കിന് പകരം 'റിസോള്‍ ബാങ്ക് ഓഫ് ഇന്ത്യ' 

National
  •  2 months ago