HOME
DETAILS
MAL
യൂത്ത് കോണ്‍ഗ്രസ് സമരം: വില്ലേജ് ഓഫിസര്‍ സ്റ്റോപ്പ് മെമ്മോ നല്കി
backup
December 02 2016 | 19:12 PM
എടപ്പാള്‍: അനധികൃതമായി തരം മാറ്റുന്നുവെന്നാരോപിച്ച് യൂത്ത്കോണ്‍ഗ്രസ് കൊടിനാട്ടിയ ഭൂമിയിലെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്ക് റവന്യൂ അധികൃതര്‍ സ്റ്റോപ്പ് മെമ്മോ നല്കി.
എടപ്പാള്‍ കുറ്റിപ്പുറം റോഡിലെ റൈഹാന്‍ കണ്ണാശുപത്രിക്ക് സമീപത്തെ കര്‍ഷകസംഘം ജില്ലാസെക്രട്ടറിയുടെ ബന്ധുവിന്റെ ഭൂമിയിലാണ് നിര്‍മാണം നടന്നിരുന്നത്. ഇതേതുടര്‍ന്ന് യൂത്ത് കോണ്‍ഗ്രസ്സ് പ്രവര്‍ത്തകര്‍ ഭൂമിയിലേക്ക് മാര്‍ച്ച് നടത്തുകയും ഭൂമിയില്‍ കോടി നാട്ടുകയും ചെയ്തിരുന്നു.
ഈ ഭൂമിയിലെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്കാണ് വട്ടംകുളം വില്ലേജ് ഓഫിസറുടൈ നേതൃത്വത്തിലുള്ള റവന്യു സംഘം സ്റ്റോപ്പ് മെമ്മോ നല്‍കിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."