കിളിമാനൂര്‍ ഉപജില്ലാ കലോത്സവം: തുടക്കത്തിലേ കല്ലുകടി
കിളിമാനൂര്‍: ഉപജില്ലാ കലോത്സവം ഈ മാസം 6 മുതല്‍ 9 വരെ പോങ്ങനാട് ഗവ.എച്ച്.എസില്‍ നടക്കും. കലോത്സവ സംഘാടകര്‍ തമ്മില്‍ തുടക്കത്തിലെ അഭിപ്രായ ഭിന്നത രൂക്ഷം.
കലോത്സവ നടത്തിപ്പിനെ പോലും ഇത് ബാധിക്കുമോ എന്ന ആശങ്കയും ഉയര്‍ന്നു കഴിഞ്ഞു. 78 സ്‌കൂളുകളില്‍ നിന്നായി 3000 ത്തിലധികം വിദ്യാര്‍ഥികള്‍ പങ്കെടുക്കുന്ന സ്‌കൂള്‍ കലാമേളയാണിത്. ഇത് ചില അധ്യാപക സംഘടനകളും അവരെ പിന്തുണക്കുന്ന രാഷ്ട്രീയ പാര്‍ട്ടികളും അവരുടെ ശക്തി തെളിയിക്കാനുള്ള വേദിയാക്കി മറ്റുകയാണെന്ന ആരോപണം നിലവില്‍ ഉയര്‍ന്നു കഴിഞ്ഞു. കഴിഞ്ഞ ദിവസം നടന്ന വാര്‍ത്താ സമ്മേളനം അട്ടിമറിക്കാന്‍ ഇതിന്റെ ഭാഗമായി ശ്രമം നടന്നു. പബ്ലിസിറ്റി കണ്‍വീനര്‍ വാര്‍ത്താ സമ്മേളനം വിളിച്ചപ്പോള്‍ മറ്റുചിലര്‍ വാര്‍ത്താ സമ്മേളനം മാറ്റിവെച്ചതായും പത്രപ്രതിനിധികള്‍ പങ്കെടുക്കേണ്ടന്നും അറിയിച്ചു.
ഗ്രാമീണ മേഖലയായ പോങ്ങനാട് ആദ്യമായി നടക്കുന്ന കലാമേള എന്ന നിലയില്‍ നാട്ടുകാര്‍ വലിയ പ്രതീക്ഷയോടെയാണ് മേളയെ വരവേല്‍ക്കാനും ആസ്വദിക്കാനും കാത്തിരിക്കുന്നത്. 6 ന് രാവിലെ പതാക ഉയര്‍ത്തുന്നതോടെ രചനാ മത്സരങ്ങള്‍ ആരംഭിക്കും. 7ന് രാവിലെ ഒമ്പതിന് ഉദ്ഘാടന സമ്മേളനം ആരംഭിക്കും. വര്‍ക്കല എം.എല്‍.എ അഡ്വ. വി. ജോയ് ഉദ്ഘാടനം നിര്‍വഹിക്കും. പഞ്ചായത്ത് പ്രസിഡന്റ് രാജ ലക്ഷ്മി അമ്മാള്‍ അധ്യക്ഷയാവും. തുടര്‍ന്ന് കലാ മത്സരങ്ങള്‍ ആരംഭിക്കും. ഉദ്ഘാടന സമ്മേളനത്തില്‍ വിവിധ തലങ്ങളിലുള്ള ജനപ്രതിനിധികള്‍ പങ്കെടുക്കും. എട്ട് വേദികളിലായി മത്സരങ്ങള്‍ നടക്കും. മത്സരങ്ങളില്‍ പങ്കെടുക്കുന്ന കുട്ടികള്‍ക്കും അവരെ അനുഗമിക്കുന്ന അധ്യാപകര്‍ക്കും ഭക്ഷണം നല്‍കുന്നതിനും നടപടി സ്വീകരിച്ചിട്ടുണ്ട്. 9 ന് വൈകുന്നേരം മൂന്ന് മണിക്ക് സമാപന സമ്മേളനം നടക്കും. സമാപന സമ്മേളനം അഡ്വ. ബി. സത്യന്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്യും.
വാര്‍ത്താ സമ്മേളനത്തില്‍ പബ്ലിസിറ്റി കണ്‍വീനര്‍ രാജേഷ് ബി.എല്‍, കിളിമാനൂര്‍ എ.ഇ.ഒ മുഹമ്മദ് ഷിറാസ്, ജനറല്‍ കണ്‍വീനര്‍ ടി.എം അനിത റിസപ്ഷന്‍ കമ്മിറ്റി കണ്‍വീനര്‍ എ.ആര്‍.ഷമീം തുടങ്ങിയവര്‍ പങ്കെടുത്തു. അതേ സമയം സംഘാടക സമിതിയിലെ ചിലര്‍ വാര്‍ത്താ സമ്മേളനത്തില്‍ നിന്നും വിട്ടു നിന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."