HOME
DETAILS

സാമൂഹ്യപ്രവര്‍ത്തകന്റെ കടമ പ്രാവര്‍ത്തികമാക്കിയയാള്‍

  
backup
December 02 2016 | 20:12 PM

%e0%b4%b8%e0%b4%be%e0%b4%ae%e0%b5%82%e0%b4%b9%e0%b5%8d%e0%b4%af%e0%b4%aa%e0%b5%8d%e0%b4%b0%e0%b4%b5%e0%b4%b0%e0%b5%8d%e2%80%8d%e0%b4%a4%e0%b5%8d%e0%b4%a4%e0%b4%95%e0%b4%a8%e0%b5%8d%e0%b4%b1%e0%b5%86

 

എ.വി ശ്രീധരേട്ടനും ഞാനും തമ്മില്‍ ഒരു ജ്യേഷ്ഠ സഹോദര ബന്ധമായിരുന്നു. പ്രത്യേകിച്ച് ഞങ്ങളുടെ സൗഹൃദം വെളിവാകുന്നതു ട്രെയിനില്‍ യാത്ര ചെയ്യുമ്പോഴാണ്. 14 മണിക്കൂറിലേറെ ഒരുമിച്ച് യാത്ര ചെയ്യുമ്പോള്‍ ഉറങ്ങുന്ന സമയം വരെ പൊതുകാര്യങ്ങളെക്കുറിച്ചും മാഹി എങ്ങനെയായിരിക്കണം എന്നതിനെക്കുറിച്ചും ചര്‍ച്ച ചെയ്യാറുണ്ട്. കലയും നാടകവും സിനിമയുമൊക്കെയായി വളരെയധികം ബന്ധമുണ്ടായിരുന്നു അദ്ദേഹത്തിന്. തുടര്‍ച്ചയായി 25 വര്‍ഷം ജനപ്രതിനിധിയായി തുടരുക എന്നത് എളുപ്പമുള്ള കാര്യമല്ല. ജനങ്ങളുടെ ഇംഗിതത്തിനനുസരിച്ച് പ്രവര്‍ത്തിച്ചാല്‍ മാത്രമേ ജനങ്ങള്‍ അംഗീകരിക്കൂ. ഒരു സാമൂഹിക പ്രവര്‍ത്തകന്റെ എല്ലാ കടമയും അദ്ദേഹം നിര്‍വഹിച്ചിട്ടുണ്ട്. ജനങ്ങളുടെ മനസറിഞ്ഞ് പ്രവര്‍ത്തിക്കാന്‍ അദ്ദേഹത്തിനു കഴിഞ്ഞിട്ടുണ്ട്. അതുകൊണ്ടു തന്നെ പള്ളൂര്‍ പോലുള്ള കൊച്ചുഗ്രാമത്തില്‍ നിന്നു പുതുച്ചേരി സംസ്ഥാനത്തിന്റെ ഡെപ്യൂട്ടി സ്പീക്കര്‍ സ്ഥാനം വരെ എത്താനും എളിയ തൊഴിലാളി പ്രവര്‍ത്തകനില്‍ നിന്നാരംഭിച്ച് ദേശീയ പതാക കെട്ടിയ കാറില്‍ സഞ്ചരിക്കാനുള്ള ഭാഗ്യം വളരെ അപൂര്‍വമായി മാത്രമേ ആ പ്രദേശത്തുകാര്‍ക്കു കിട്ടിയിട്ടുള്ളൂ.
പ്രവര്‍ത്തന മികവാണു ചെയ്ത കാര്യങ്ങള്‍ ജനങ്ങള്‍ അംഗീകരിച്ചു എന്നതിന്റെ തെളിവ്. 25 വര്‍ഷം പൂര്‍ത്തിയാക്കിയപ്പോള്‍ അന്നത്തെ ലോക്‌സഭാ സ്പീക്കര്‍ പുതുച്ചേരിയില്‍ നേരിട്ടുവരികയും നിയമസഭ ചേര്‍ന്ന് അദ്ദേഹത്തെ ആദരിക്കുകയും ചെയ്തിട്ടുണ്ട്. അതുപോലെ അദ്ദേഹത്തിന്റെ ജന്‍മനാടായ പള്ളൂരിലും അന്നത്തെ ഗവര്‍ണര്‍ ഇക്ബാല്‍ സിങ്ങും കേന്ദ്രമന്ത്രിമാരും സംസ്ഥാന മന്ത്രിമാരും മുഖ്യമന്ത്രി ഉള്‍പ്പെടെയുള്ളവരും പങ്കെടുത്തു. അതു ചരിത്രത്തിന്റെ ഏടു കൂടിയായിരുന്നു. ഞങ്ങളെ സംബന്ധിച്ചിടത്തോളം രണ്ടുപേര്‍ക്കും മാഹിയുടെ വികസനമായിരുന്നു മുഖ്യം. അക്കാര്യത്തില്‍ വിട്ടുവീഴ്ചകള്‍ ചെയ്യാറുണ്ട്. അതുള്ളതു കൊണ്ടാണ് യാതൊരു തര്‍ക്കവും കൂടാതെ ഇത്രയും വര്‍ഷം ഒരുമിച്ചു പോകാന്‍ കഴിഞ്ഞത്. അദ്ദേഹത്തിന്റെ വിയോഗം എന്നെ വല്ലാതെ വ്യാകുലപ്പെടുത്തുന്നു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ബഹ്റൈൻ ഉപപ്രധാനമന്ത്രിയുമായി കൂടിക്കാഴ്‌ച നടത്തി ഡോ. എസ്. ജയ്ശങ്കർ

bahrain
  •  4 minutes ago
No Image

16കാരിയെ വീട്ടിൽ അതിക്രമിച്ച് കയറി ലൈംഗികമായി പീഡിപ്പിച്ച കേസ്; യുവാവിന് 7 വർഷം തടവും ഒന്നര ലക്ഷം രൂപ പിഴയും

Kerala
  •  9 minutes ago
No Image

റേഷൻ കടകളുടെ സമയത്തിൽ മാറ്റം; പുനക്രമീകരിച്ച് ഭക്ഷ്യവിതരണ വകുപ്പ്

Kerala
  •  an hour ago
No Image

ക്രിസ്മസ്-പുതുവത്സരം; മുബൈയിൽ നിന്ന് കേരളത്തിലേക്ക് സ്പെഷ്യല്‍ ട്രെയിൻ പ്രഖ്യാപിച്ചു

Kerala
  •  an hour ago
No Image

ചാവേർ ആക്രമണത്തിൽ താലിബാൻ അഭയാർഥികാര്യ മന്ത്രി ഖലീൽ ഹഖാനി കൊല്ലപ്പെട്ടു

latest
  •  an hour ago
No Image

കൊച്ചി വിമാനത്താവളം വഴി ഹെറോയിൻ കടത്തി; നൈജീരിയൻ സ്വദേശിക്കും മലയാളിക്കും തടവുശിക്ഷ

Kerala
  •  an hour ago
No Image

2026 ജനുവരി 1 മുതല്‍ യുഎഇയില്‍ എയര്‍ ടാക്‌സി സര്‍വീസുകള്‍ ആരംഭിക്കും; ഫാല്‍ക്കണ്‍ ഏവിയേഷന്‍ സര്‍വിസസ്

uae
  •  2 hours ago
No Image

ടൂറിസവുമായി ബന്ധപ്പെട്ട സേവനങ്ങൾ ഇനി ഓൺലൈനിൽ; 80ലധികം സേവനങ്ങളുമായി പുതിയ ഇ-പോർട്ടലിന് തുടക്കമിട്ട് ഖത്തർ

qatar
  •  2 hours ago
No Image

സമസ്ത മുശാവറ: ചില ചാനലുകളിൽ വന്ന വാർത്ത അടിസ്ഥാന രഹിതം

Kerala
  •  2 hours ago
No Image

43 വർഷത്തിനു ശേഷം ഒരു ഇന്ത്യൻ പ്രധാനമന്ത്രി കുവൈത്ത് സന്ദർശനത്തിന്; മോദിയുടെ കുവൈത്ത് സന്ദർശനം ഈ മാസം 

latest
  •  2 hours ago