പരിയാരം മെഡിക്കല്‍ കോളജ്: സി.പി.എം ഭരണസമിതിക്കെതിരേ സി.ഐ.ടി.യു സമരം
പരിയാരം: സി.പി.എം നേതൃത്വം നല്കുന്ന പരിയാരം മെഡിക്കല്‍ കോളജ് ഭരണസമിതിക്കെതിരേ സമരവുമായി സി.ഐ.ടി.യു. പുതുക്കിയ സര്‍ക്കാര്‍ ശമ്പളം പരിയാരത്തും നടപ്പാക്കുക, ദിവസവേതനക്കാരുടെ തൊഴില്‍ സുരക്ഷിതത്വം ഉറപ്പാക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ച് പരിയാരം മെഡിക്കല്‍ കോളജ് എംപ്ലോയീസ് യൂനിയന്റെ (സി.ഐ.ടി.യു) നേതൃത്വത്തില്‍ മെഡിക്കല്‍ കോളജില്‍ ഇന്നലെ ഏകദിന സത്യഗ്രഹ സമരം നടത്തി.
എല്‍.ഡി.എഫ് ഭരണ സമിതി അധികാരമേറ്റതുമുതല്‍ പരിയാരത്ത് സര്‍ക്കാര്‍ ശമ്പളമാണ് നിലവിലുള്ളത്. എന്നാല്‍ സര്‍ക്കാര്‍ പുതുതായി പരിഷ്കരിച്ച ശമ്പളം അനുവദിക്കുന്നില്ലെന്നു നേതാക്കള്‍ പറഞ്ഞു. സി.ഐ.ടി.യു ജില്ലാ സെക്രട്ടറി കെ അശോകന് ഉദ്ഘാടനം ചെയ്തു. ഡി.വൈ.എഫ്.ഐ സംസ്ഥാന കമ്മിറ്റി അംഗം എം.വി രാജീവന്, പി.എം.ഇ.യു പ്രസിഡന്റ് കെ പത്മനാഭന്, ഇ.പി ബാലന്, ഐ.വി ശിവരാമന്, സെക്യൂരിറ്റി എംപ്ലോയീസ് യൂനിയന്‍ പ്രസിഡന്റ് പി.വി ഉപേന്ദ്രന്, എം.വി രവി, യൂനിയന്‍ സെക്രട്ടറി പി ബാലകൃഷ്ണന്, ട്രഷറര്‍ സീമാ ബാലന്, പി.ആര്. ജിജേഷ് സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."