എ.ടി.എമ്മുകള്‍ എന്നു നിറയും...?
കാര്‍ഷിക വിളകളുടെ വിലയിടിവു കാരണം നട്ടം തിരിയുന്ന കര്‍ഷകര്‍ കറന്‍സി പ്രതിസന്ധി കൂടിയായതോടെ ആത്മഹത്യയുടെ വക്കിലാണ്.
കുന്നുംകൈ: നോട്ട് പ്രതിസന്ധിയില്‍ അയവുവന്നതായി ബാങ്ക് അധികൃതര്‍ അവകാശപ്പെടുമ്പോഴും മലയോരത്തു പണത്തിനായി ജനം നെട്ടോട്ടത്തില്‍.
മലയോരഗ്രാമപ്രദേശങ്ങളിലെ എ.ടി.എമ്മുകളില്‍ പണം നിറക്കുന്നതില്‍ ബാങ്ക് അധികൃതര്‍ വീഴ്ചവരുത്തുന്നതായ പരാതികള്‍ വ്യാപകമാണ്.
ബാങ്കുകളോടുചേര്‍ന്നുള്ള ചില എ.ടി.എമ്മുകള്‍ മാത്രമാണ് ഇതിന് അപവാദം. 100-50 രൂപ നോട്ടുകള്‍ തീരെ കിട്ടാത്ത അവസ്ഥയാണ്.
മലയോര പ്രദേശങ്ങളിലെ പണ പ്രതിസന്ധി കാര്‍ഷിക മേഖലയെയും തളര്‍ത്തിയിട്ടുണ്ട്. സാധാരണക്കാരുടെ അത്താണിയെന്നു അവകാശപ്പെടുന്ന സഹകരണ ബാങ്കുകളിലെ പ്രതിസന്ധിയും ദുരിതങ്ങള്‍ക്ക് ആക്കം കൂട്ടുന്നു.
കാര്‍ഷിക വിളകളുടെ വിലയിടിവു കാരണം നട്ടം തിരിയുന്ന കര്‍ഷകര്‍ കറന്‍സി പ്രതിസന്ധി കൂടിയായതോടെ ആത്മഹത്യയുടെ വക്കിലാണ്.
കച്ചവടക്കാര്‍ പണം ഇല്ലാത്തിനാല്‍ അടയ്ക്ക ഉള്‍പ്പെടെയുള്ള വിളകള്‍ വാങ്ങാത്തതു കാര്‍ഷിക മേഖലയ്ക്ക് പ്രഹരമായി.
കര്‍ഷകരും കമുകുതോട്ടങ്ങള്‍ പാട്ടത്തിനെടുത്തവരും അടയ്ക്ക വിളവെടുപ്പു നിര്‍ത്തിവച്ചതു തൊഴിലാളി കുടുംബങ്ങള്‍ക്കും ദുരിതമായി.
ചെറുകിട വ്യാപാരികള്‍ സംഭരിക്കുന്ന വിളകള്‍ വാങ്ങാന്‍ നോട്ടു പ്രതിസന്ധികാരണം മൊത്തക്കച്ചവടക്കാര്‍ക്കും കഴിയുന്നില്ല. ചെറുകിട കച്ചവടക്കാര്‍ക്കു മലഞ്ചരക്ക് വാങ്ങാനും പലവ്യഞ്ജനങ്ങള്‍ വാങ്ങി കടകളില്‍ സ്റ്റോക്ക് ചെയ്യാനും കഴിയാത്തതിനാല്‍ ദുരിതം ഇരട്ടിക്കുകയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."