ഭിക്ഷാടന മാഫിയയെക്കുറിച്ച് അന്വേഷിക്കാന്‍ പ്രത്യേക പൊലിസ് സംഘം
കൊച്ചി: നഗരത്തില്‍ പലയിടത്തും കുട്ടികളെ തട്ടിക്കൊïുപോകാന്‍ ശ്രമം എന്ന പരാതി വ്യാപകമായതിനെ തുടര്‍ന്ന് ഭിക്ഷാടന മാഫിയയെക്കുറിച്ച് അന്വേഷിക്കാന്‍ പ്രത്യേക പൊലിസ് സംഘം. എന്നാല്‍, തട്ടിക്കൊïുപോകാനുള്ള ശ്രമമുïാകുന്നുവെന്ന കാര്യത്തില്‍ ആശങ്ക വേïെന്ന് എറണാകുളം റേഞ്ച് ഐ.ജി എസ് ശ്രീജിത്ത് അറിയിച്ചു.
ഡെപ്യൂട്ടി കമ്മീഷണര്‍ അരുള്‍ ബി കൃഷ്ണയുടെ നേതൃത്വത്തിലുള്ള സംഘമാണ് ഇക്കാര്യം അന്വേഷിക്കുന്നത്. കൊച്ചി നഗരത്തില്‍ കുട്ടികളെ തട്ടിക്കൊïുപോകാന്‍ ശ്രമമെന്ന നിരവധി പരാതികള്‍ അടുത്തിടെ ഉയര്‍ന്നിരുന്നു.
ഇതിനെ തുടര്‍ന്നാണ് പ്രത്യേക അന്വേഷണ സംഘത്തെ രൂപീകരിക്കാന്‍ എറണാകുളം റേഞ്ച് ഐ.ജി നിര്‍ദ്ദേശിച്ചത്. ഡി.സി.പി അരുള്‍ ബി കൃഷ്ണയുടെ നേതൃത്വത്തിലുള്ള 20 അംഗസംഘമാണ് കേസുകള്‍ അന്വേഷിക്കുന്നത്. ഇതുവരെ പിടിയിലായ ഇതര സംസ്ഥാന തൊഴിലാളികളികളുടെ ബേങ്ക് ഇടപാടുകളെ കുറിച്ചും സംഘം അന്വേഷിക്കും. ഭിക്ഷാടകര്‍ കൂട്ടമായി താമസിക്കുന്ന ഇടങ്ങളിലും അന്യസംസ്ഥാന തൊഴിലാളി ക്യാമ്പുകളിലും പ്രത്യേക പരിശോധനകള്‍ നടത്തും.
എന്നാല്‍, കുട്ടികളെ കേന്ദ്രീകരിച്ച് സംഘടിതമായ തട്ടിക്കൊïു പോകല്‍ നീക്കമില്ലെന്നും ഇക്കാര്യത്തില്‍ ആശങ്കയുടെ ആവശ്യമില്ലെന്നും ഐ.ജി അറിയിച്ചു. അടുത്ത കാലത്ത് ഉയര്‍ന്ന മുഴുവന്‍ പരാതികളെക്കുറിച്ചും സംഘം വിശദമായി അന്വേഷിക്കും.കുട്ടികളെ തട്ടിക്കൊïുപോകുന്ന വലിയ റാക്കറ്റ് നഗരത്തിലെത്തിയതായി സൂചനയില്ല. പക്ഷേ, ഒറ്റപ്പെട്ട സംഭവങ്ങള്‍ ശ്രദ്ധയില്പെട്ടിട്ടുïെന്നും ഐ.ജി പറഞ്ഞു. സംശയകരമായ എന്തെങ്കിലും കാര്യങ്ങള്‍ ശ്രദ്ധയില്‍പെട്ടാല്‍ ഉടന്‍ പൊലിസില്‍ അറിയിക്കണമെന്നും അദ്ദേഹം അറിയിച്ചു. കഴിഞ്ഞ ദിവസം പള്ളുരുത്തിയില്‍ അഞ്ചു വയസ്സുള്ള കുട്ടിയെ തട്ടിക്കൊïുപോകാന്‍ ശ്രമിച്ച ആന്ധ്ര സ്വദേശിനിയെ പൊലിസ് അറസ്റ്റ് ചെയ്തിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."