നവീകരണത്തിനൊരുങ്ങി ആനിക്കാട് ചിറ
മൂവാറ്റുപുഴ: നവീകരണത്തിനൊരുങ്ങി ആനിക്കാട് ചിറ. ആവോലി പഞ്ചായത്തിലെ അതിപുരാതനമായ ആനിക്കാട് ചിറ നവീകരണത്തിനൊരുങ്ങുന്നു.
രാഷ്ട്രീയ കൃഷി വികാസ് യോജന പദ്ധതിയില്‍ ഉള്‍പ്പെടുത്തി കേരള ലാന്റ് ഡവലപ്‌മെന്റ് കോര്‍പ്പറേഷനാണ് ചിറ നവീകരിക്കുന്നതിന് പദ്ധതി തയ്യാറാക്കുന്നത്. ചിറയിലെ ചെളി കോരി ചിറയുടെ ആഴം വര്‍ധിപ്പിച്ചശേഷം ചിറയുടെ സംരക്ഷണ ഭിത്തി ബലപ്പെടുത്തി ചിറയ്ക്ക് ചുറ്റും നടപ്പാത നിര്‍മിച്ച് മനോഹരമാക്കും. കേരള ലാന്റ് ഡവലപ്‌മെന്റ് കോര്‍പ്പറേഷനാണ് ഒരു കോടിയോളം രൂപയുടെ ചിലവ് വരുന്ന പ്രൊജക്ട് തയ്യാറാക്കുന്നത്. കഴിഞ്ഞ ദിവസം എല്‍ദോ എബ്രഹാം എം.എല്‍.എ, പഞ്ചായത്ത് പ്രസിഡന്റ് ജോര്‍ഡി വര്‍ഗീസ്, വൈസ് പ്രസിഡന്റ് സുഹറ സിദ്ധീഖ്, ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ ടി.എം ഹാരിസ്, സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ എം.കെ അജി, പഞ്ചായത്ത് മെമ്പര്‍ അയ്യൂബ് ഖാന്‍ എന്നിവരുടെ നേതൃത്വത്തില്‍ ലാന്റ് ഡവലപ്‌മെന്റ് കോര്‍പ്പറേഷന്‍ ഉദ്യോഗസ്ഥരും ചിറയും പരിസരവും പരിശോധന നടത്തിയിരുന്നു.
മൂവാറ്റുപുഴ നിയോജക മണ്ഡലത്തിലെ ഏറ്റവും വലുതും അതിപുരാതനവുമായ ആനിക്കാട് ചിറ നവീകരിക്കണമെന്ന ആവശ്യത്തിന് വര്‍ഷങ്ങളുടെ പഴക്കമുï്. രï് ഏക്കറോളം സ്ഥലത്ത് വ്യാപിച്ച് കിടക്കുന്ന ചിറ ഇന്ന് പായലും മാലിന്യങ്ങളുമായി ശോചനീയാവസ്ഥയിലാണ്. ഒരു പ്രദേശത്തിന്റെ ശുദ്ധജല സ്രോതസുകളില്‍ ഒന്നായ ചിറ സംരക്ഷിക്കണമെന്ന ആവശ്യം പല കോണുകളില്‍ നിന്നും ഉയരാറുïങ്കിലും ചിറയുടെ നവീകരണം കടലാസിലൊതുങ്ങുകയായിരുന്നു. ചിറയുടെ സംരക്ഷണം വിവിധ സംഘടനകള്‍ പലഗട്ടങ്ങളിലും ഏറ്റെടുത്ത് നവീകരണ പ്രവര്‍ത്തനങ്ങള്‍ നടത്താറുïങ്കിലും ഇവയെല്ലാം പാതിവഴിയില്‍ ഉപേക്ഷിക്കുകയാണ് പതിവ്.
പ്രദേശവാസികള്‍ എല്‍ദോ എബ്രഹാം എംഎല്‍എക്ക് നിവേദനം നല്‍കിയതിനെ തുടര്‍ന്നാണ് ചിറയുടെ നവീകരണത്തിനായി ലാന്റ് ഡവലപ്‌മെന്റ് കോര്‍പ്പറേഷനെ കൊï് ഏറ്റെടുപ്പിച്ച് നവീകരണത്തിന് പദ്ധതി തയ്യാറാക്കാന്‍ നിര്‍ദ്ദേശം നല്‍കിയത്. ഇതോടെയാണ് ആനിക്കാട് ചിറയുടെ നവീകരണത്തിന് ഒരുങ്ങുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."