പീസ് സ്‌കൂളിലെ വിവാദ പുസ്തകം: മൂന്നു പേര്‍ അറസ്റ്റില്‍
കൊച്ചി: മതസ്പര്‍ധ വളര്‍ത്തുന്ന പാഠ്യപദ്ധതി ഉള്‍പ്പെടുത്തിയെന്നാരോപിച്ച് കൊച്ചിയിലെ പീസ് ഇന്റര്‍നാഷനല്‍ സ്‌കൂളിനെതിരായ കേസില്‍ മൂന്നു പേര്‍ അറസ്റ്റില്‍. പുസ്തകം അച്ചടിച്ച മുംബൈ ബുറൂജ് റിയലൈസേഷന്‍ പ്രസാധക സ്ഥാപനത്തിലെ പ്രസിദ്ധീകരണ വിഭാഗത്തിന്റെ ചുമതലുള്ള ദാവൂദ് വൈദ്, സഹിന്‍ സെയ്ദ്, സമീദ് അഹമ്മദ് ഷെയ്ക്ക് എന്നിവരാണ് അറസ്റ്റിലായത്. സ്‌കൂളിലെ മതപഠന ക്ലാസില്‍ ഇവരുടെ സ്ഥാപനം തയാറാക്കുന്ന പുസ്തകങ്ങളാണ് ഉപയോഗിച്ചിരുന്നത്. എറണാകുളം അസി. കമ്മിഷണറുടെ നേതൃത്വത്തില്‍ ഇവരെ ചോദ്യം ചെയ്തു. ഇന്ന് കോടതിയില്‍ ഹാജരാക്കും. സ്‌കൂള്‍ പാഠ്യപദ്ധതിയില്‍ മതനിരപേക്ഷതയ്ക്ക് എതിരായ വസ്തുതകളുïെന്ന ആരോപണത്തെ തുടര്‍ന്ന് ജില്ലാ വിദ്യാഭ്യാസ ഓഫിസര്‍ അന്വേഷണം നടത്തി എറണാകുളം അസി.കമ്മിഷണര്‍ക്ക് റിപോര്‍ട്ട് സമര്‍പിച്ചതിനെ തുടര്‍ന്നാണ് പൊലിസ് കേസെടുത്തത്. വിദ്യാഭ്യാസ അവകാശ നിയമത്തിന് എതിരായാണ് സ്‌കൂളിലെ സിലബസെന്ന് വിദ്യാഭ്യാസ ഓഫിസറുടെ പരിശോധനയില്‍ കïെത്തിയിരുന്നു.
വ്യത്യസ്ത സമുദായങ്ങള്‍ തമ്മില്‍ വിദ്വേഷം വളര്‍ത്തിയെന്ന രീതിയില്‍ ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ 153 (എ) അനുസരിച്ചാണ് സ്‌കൂള്‍ പ്രിന്‍സിപ്പലിനും ഡയറക്ടര്‍മാര്‍ക്കും പ്രസാധകര്‍ക്കുമെതിരേ കേസെടുത്തത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."