ചെറുവത്തൂരില്‍ പിടിയിലായ അലക്‌സിലേക്ക് സംശയം നീളുന്നു
ചെറുവത്തൂര്‍: കോഴിക്കോട് നഗരത്തില്‍ നാലിടങ്ങളില്‍ ട്രാന്‍സ്‌ഫോര്‍മറുകളും വൈദ്യുതി വിതരണ ബോക്‌സും കത്തിച്ച സംഭവത്തില്‍ ചെറുവത്തൂരില്‍ പിടിയിലായ അലക്‌സിന്റെ പങ്ക് തള്ളിക്കളയാതെ പൊലിസ്. ചെറുവത്തൂര്‍ ടെലഫോണ്‍ എക്‌സ്‌ചേഞ്ചിലെ ടവര്‍ കാബിനുകള്‍ കത്തിച്ച സംഭവത്തില്‍ കഴിഞ്ഞ ദിവസമാണ് കോഴിക്കോട് സ്വദേശിയും പിലിക്കോട് മട്ടലായിയില്‍ താമസക്കാരനുമായ അലക്‌സ് എന്ന ഫിലിക്‌സ് ജോയിയെ (46) അറസ്റ്റ് ചെയ്തത്.
ചെറുവത്തൂര്‍ കണ്ണാടിപ്പാറയില്‍ കഴിഞ്ഞ ഏപ്രില്‍ മാസത്തില്‍ ചപ്പുചവറുകളും മണ്ണെണ്ണയും ഉപയോഗിച്ച് ഇയാള്‍ ട്രാന്‍സ്‌ഫോമര്‍മറിനു തീയിട്ടിരുന്നു. കോഴിക്കോട് നടന്നതും സമാനസംഭവമാണ്. അലക്‌സ് കോഴിക്കോട് സ്വദേശിയാണ് എന്നതും സംശയം ബലപ്പെടുന്നതിനു കാരണമായി. നവംബര്‍ 15 ന് പുലര്‍ച്ചെയാണ് കോഴിക്കോട് സംഭവം നടന്നത്. രïാഴ്ച മുന്‍പ് താന്‍ കോഴിക്കോട് പോയിരുന്നു എന്ന് അലക്‌സ് പൊലിസിനോട് പറഞ്ഞിട്ടുï്. എന്നാല്‍ അവിടെ ട്രാന്‍സ്‌ഫോര്‍മറുകള്‍ കത്തിക്കാന്‍ ശ്രമം നടത്തിയിരുന്നോ എന്ന ചോദ്യത്തിന് മൗനം മാത്രമായിരുന്നു മറുപടി. ചെറുവത്തൂര്‍ സംഭവത്തില്‍ അറസ്റ്റിലായ അലക്‌സിനെ ഹോസ്ദുര്‍ഗ് ഒന്നാം ക്ലാസ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതി (ഒന്ന്) രïാഴ്ചത്തേക്ക് റിമാന്‍ഡ് ചെയ്തിട്ടുï്. കാസര്‍കോട് ജില്ലയിലെ രïു ടവറുകള്‍ക്കും ഒരു ട്രാന്‍സ്‌ഫോര്‍മറിനും തീവച്ചത് താനാണെന്നു അലക്‌സ് സമ്മതിച്ചിട്ടുï്. കോഴിക്കോട് സംഭവവുമായി ബന്ധമുïോ എന്ന് ഉറപ്പിക്കുന്നതിനായി അവിടുത്തെ അന്വേഷണ സംഘവുമായി ആലോചിച്ചു അലക്‌സിനെ കസ്റ്റഡിയില്‍ വാങ്ങാനാണ് ആലോചന.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."