കള്ളപ്പണം വെളുപ്പിച്ചെന്ന് സംശയം; സഹകരണ ബാങ്കുകളില്‍ ആദായവകുപ്പിന്റെ റെയ്ഡ്
കൊച്ചി: നോട്ട് അസാധുവാക്കലിന് ശേഷം കള്ളപ്പണം വെളുപ്പിക്കാന്‍ സഹകരണ ബാങ്കുകളില്‍ വന്‍തോതില്‍ നിക്ഷേപം നടത്തിയിട്ടുണ്ടെന്ന വിവരത്തെ തുടര്‍ന്ന് ആര്‍.ബി.ഐ റെയ്ഡ്. സഹകരണബാങ്കുകളിലെ പ്രതിസന്ധിക്കിടെയാണ് ദേശസാല്‍കൃത ബാങ്കുകളില്‍ വന്‍തോതില്‍ നിക്ഷേപം നടന്നിട്ടുള്ളത്. നവംബര്‍ രണ്ടാം വാരത്തില്‍ കോടിക്കണക്കിന് രൂപയാണ് ദേശാസാല്‍കൃത ബാങ്കുകളില്‍ സഹകരണ സംഘങ്ങള്‍ നിക്ഷേപിച്ചത്.
സംസ്ഥാനത്തെ പ്രത്യേകിച്ച് വടക്കന്‍ ജില്ലകളിലെ സഹകരണബാങ്കുകള്‍ വഴി വന്‍തോതില്‍ കള്ളപ്പണം വെളുപ്പിക്കാന്‍ ശ്രമം നടന്നിട്ടുണ്ടെന്ന സംശയം ആദായനികുതി വകുപ്പിനുണ്ട്. ഒന്ന് മുതല്‍ 12 കോടി രൂപ വരെ ദേശസാല്‍കൃത ബാങ്കുകളില്‍ നിക്ഷേപിച്ച സഹകരണ സംഘങ്ങളുണ്ട്.
കിട്ടാക്കടങ്ങള്‍ കൂട്ടമായി അടച്ചുതീര്‍ത്ത് ആ പണവും കൊണ്ടാണ് ചില സഹകരണസംഘങ്ങള്‍ നിക്ഷേപം നടത്തിയിരിക്കുന്നത്. ഇങ്ങനെ ദുരൂഹമായ നിരവധി സാമ്പത്തിക ഇടപാടുകളും ആദായനികുതി വകുപ്പിന്റെ പരിശോധനയില്‍ പുറത്തുവന്നിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."