HOME
DETAILS
MAL
കോഴിക്കോട് ഒരു ജന്‍ധന്‍ അക്കൗണ്ടില്‍ 10 ലക്ഷം കണ്ടെത്തി
backup
December 03 2016 | 12:12 PM
കോഴിക്കോട്: കോഴിക്കോട് ഒരു ബാങ്കില്‍ ജന്‍ധന്‍ അക്കൗണ്ടില്‍ 10 ലക്ഷത്തിന്റെ നിക്ഷേപം. ആയിരത്തിന്റെയും അഞ്ഞൂറിന്റെയും നോട്ടുകള്‍ പിന്‍വലിച്ചതിനെ തുടര്‍ന്ന് സാധാരണക്കാരുടെ ബാങ്ക് അക്കൗണ്ടായ ജന്‍ധന്‍ അക്കൗണ്ടു വഴി കള്ളപ്പണം നിക്ഷേപിക്കാന്‍ സാധ്യതയുണ്ടെന്ന് ആദായനികുതി വകുപ്പ് നേരത്തെ വിലയിരുത്തിയിരുന്നു.
ഇതിനെ തുടര്‍ന്ന് രാജ്യത്താകെ നടത്തിയ പരിശോധനയിലാണ് കോഴിക്കോട് ജില്ലയില്‍ ഒരു അക്കൗണ്ടില്‍ 10 ലക്ഷം രൂപ നിക്ഷേപിച്ചത് കണ്ടെത്തിയത്. നിക്ഷേപമുള്ള ബാങ്കിന്റെ വിവരവും അക്കൗണ്ട് സംബന്ധിച്ച വിവരവും ആദായനികുതി വകുപ്പ് പുറത്തുവിട്ടിട്ടില്ല. അക്കൗണ്ട് സംബന്ധിച്ചുള്ള വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."