കുമാരമംഗലത്ത് സൗജന്യ മെഡിക്കല്‍ ക്യാമ്പ്
കുമാരമംഗലം: മഞ്ഞപ്പിത്തം, ഡെങ്കിപ്പനി തുടങ്ങിയ രോഗങ്ങളെ പ്രതിരോധിക്കുന്നതിനായി കുമാരമംഗലം ഗ്രാമപഞ്ചായത്തിന്റെ ആഭിമുഖ്യത്തില്‍ അഞ്ച് മേഖലകളില്‍ ആയുര്‍വേദ, ഹോമിയോ, അലോപ്പതി മെഡിക്കല്‍ ക്യാമ്പും ബോധവത്കരണ സെമിനാറും സൗജന്യ മരുന്ന് വിതരണവും സംഘടിപ്പിച്ചു.
മഴക്കാല പൂര്‍വ്വ ശുചീകരണ പരിപാടിയുടെ ഉദ്ഘാടനം കുമാരമംഗലം ഗവ. എല്‍.പി സ്‌കൂളില്‍ നടന്ന ചടങ്ങില്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് നിസാര്‍ പഴേരി നിര്‍വ്വഹിച്ചു. ഗ്രാമപഞ്ചായത്ത് ആരോഗ്യകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ സിജു. ഒ.പി അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ കെ വി ജോസ് കീരിക്കാട്ട്, ഗ്രാമപഞ്ചായത്ത് വികസന കാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ കെ.ജി. സിന്ദുകുമാര്‍, വാര്‍ഡ് മെമ്പര്‍മാരായ ജെയിംസ് ചാക്കോ, ഉഷ രാജശേഖരന്‍, മഞ്ജു പരമേശ്വരന്‍, ഗ്രാമപഞ്ചായത്ത് സെക്രട്ടറി എം സുരേഷ്, എച്ച്.ഐ നിര്‍മ്മല കെ.ജി, ജെ.എച്ച്.ഐ വി.പ്രശാന്ത്, വി.ഇ.ഒ ജയരാജ്, സി.ഡി.എസ് ചെയര്‍പേഴ്‌സണ്‍ ബിന്ദു സുകു എന്നിവര്‍ ആശംസകളര്‍പ്പിച്ചു.
ഡോ. ജോസ്, ജോ. എം ബക്കര്‍, ഡോ. റോസി ടോബി എന്നിവര്‍ രോഗികളെ പരിശോധിച്ച് മരുന്ന് വിതരണം നടത്തി. ഇന്ന് രാവിലെ 9 മുതല്‍ ഉച്ചക്ക് 1 മണി വരെ കറുക പഞ്ചായത്ത് എല്‍.പി സ്‌കൂളിലും, 24 ന് കുമാരമംഗലം പാറ വികലാംഗ പരിശീലന കേന്ദ്രത്തിലും 27 ന് ഏഴല്ലൂര്‍ പ്ലാന്റേഷന്‍ നൂറുല്‍ ഹുദാ മദ്രസ ഹാളിലും ക്യാമ്പുകള്‍ നടത്തുമെന്ന് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് നിസാര്‍ പഴേരി അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."