ആവളപാണ്ടിയെ കതിരണിയിക്കാന്‍ എല്ലാ സഹായവും: മുഖ്യമന്ത്രി
പേരാമ്പ്ര: തരിശായി കിടന്ന ആവളപാണ്ടിയെ കതിരണിയിക്കാന്‍ സര്‍ക്കാര്‍ എല്ലാ സഹായവും നല്‍കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. 'നെല്ല് നമ്മുടെ അന്നം, എല്ലാവരും പാടത്തേക്ക് 'തരിശുരഹിത മണ്ഡലം പദ്ധതിയുടെ ഭാഗമായി ജില്ലയുടെ പ്രധാന നെല്ലറയായ ആവളപാണ്ടിയില്‍ പേരാമ്പ്ര മണ്ഡലം വികസന മിഷന്റെ നേതൃത്വത്തില്‍ നടീല്‍ ഉത്സവം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
നെല്ല് വര്‍ഷമായി പ്രഖ്യാപിച്ചതിന്റെ ഭാഗമായി സംസ്ഥാനത്ത് കൃഷി അഭിവൃദ്ധിപ്പെടുത്താന്‍ കാര്‍ഷികരംഗത്ത് വലിയ തോതിലുള്ള മാറ്റങ്ങള്‍ വരുത്തുകയാണ് സര്‍ക്കാര്‍ ലക്ഷ്യം. ജൈവ വൈവിധ്യമുള്ള കേരളത്തില്‍ മാതൃകാപരമായ പ്രവര്‍ത്തനത്തിലുടെ നമുക്കാവശ്യമുള്ള അരി നമുക്ക് തന്നെ ഉല്‍പാദിപ്പിക്കാന്‍ കഴിയണം. ആധുനിക കൃഷിരീതി ഉപയോഗിച്ച് അത്യുല്‍പാദനശേഷിയുള്ള വിത്തുകള്‍ വിതച്ച് കൃഷി ചെയ്യുന്നതോടെ നെല്‍പ്പാടങ്ങള്‍ സംരക്ഷിക്കുന്നതോടൊപ്പം കൃഷി സംസ്‌കാരത്തില്‍ യുവതലമുറക്ക് പ്രോത്സാഹനവും കൂടിയാകും. കൂട്ടായ്മയിലൂടെ അഞ്ചു വര്‍ഷക്കാലം മെച്ചപ്പെട്ട കൃഷിരീതികള്‍ ഉപയോഗിക്കുന്നതോടെ കാര്‍ഷിക രംഗത്ത് നമുക്ക് ഒട്ടേറെ മുന്നേറ്റമുണ്ടാക്കാന്‍ കഴിയും. നേരത്തെ ഒന്‍പതു ലക്ഷം ഹെക്ടര്‍ സ്ഥലത്ത് സംസ്ഥാനത്ത് കൃഷി ചെയ്തു വന്നിരുന്ന സ്ഥാനത്ത് ഇന്ന് രണ്ടു ലക്ഷത്തില്‍ താഴെ മാത്രമാണ് കൃഷി ചെയ്യുന്നത്. ആറന്മുള, മെത്രാന്‍കായല്‍ ഉള്‍പ്പെടെ 26 ഹെക്ടര്‍ ഭൂമിയില്‍ കൃഷിയിറക്കാന്‍ ഈ സര്‍ക്കാരിന് കഴിഞ്ഞിട്ടുണ്ട്. ഈ മാസം എട്ടിനു നടപ്പിലാകുന്ന 'ഹരിതകേരളം മിഷന്‍' പദ്ധതിയിലൂടെ നീരുറവകള്‍, തോടുകള്‍, കുളങ്ങള്‍ സംരക്ഷിക്കാനും നവീകരിക്കാനും എല്ലാവരും രംഗത്തുണ്ടാകണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു.
ചെറുവണ്ണൂര്‍ പഞ്ചായത്ത് പ്രസിഡന്റ് കെ.പി ബിജു സ്വാഗതം പറഞ്ഞു. തൊഴില്‍-എക്‌സൈസ് മന്ത്രി ടി.പി രാമകൃഷ്ണന്‍ അധ്യക്ഷനായി. മണ്ണുത്തി അഗ്രി. ഹെഡ്. ഡോ. ജയകുമാരനെ മുഖ്യമന്ത്രി ആദരിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ബാബു പറശ്ശേരി, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എ.സി സതി, മുന്‍ എം.എല്‍.എമാരായ കെ. കുഞ്ഞമ്മദ്, എ.കെ പത്മനാഭന്‍, ജനപ്രതിനിധികള്‍, രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍ സംബന്ധിച്ചു. പേരാമ്പ്ര വികസന മിഷന്‍ ജനറല്‍ കണ്‍വീനര്‍ എം. കുഞ്ഞമ്മദ് റിപ്പോര്‍ട്ട് അവതരിപ്പിച്ചു. ആവളപാണ്ടി നടീല്‍ കമ്മിറ്റി കണ്‍വീനര്‍ പി.എം കുഞ്ഞിക്കേളപ്പന്‍ നന്ദി പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."