കലയിലൂടെ നാടിന്റെ നന്മ വളര്‍ത്തണം: കെ.പി.എ.സി ലളിത
നാദാപുരം: കലയിലൂടെ നാടിന്റെ നന്മ വളര്‍ത്താന്‍ വിദ്യാര്‍ഥികള്‍ ശ്രദ്ധ ചെലുത്തണമെന്നും അതിന് വേണ്ടിയുളള പ്രവര്‍ത്തനങ്ങള്‍ വിദ്യാലയങ്ങളില്‍ തുടരണമെന്നും സിനിമാ നടിയും കേരളാ സംഗീത നാടക അക്കാദമി ചെയര്‍പേഴ്‌സനുമായ കെ.പി.എ.സി ലളിത പറഞ്ഞു. പേരോട് എം.ഐ.എം ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ ജേണലിസം ക്ലബിന്റെ മാധ്യമ ശില്‍പശാല ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അവര്‍.
സ്‌കൂള്‍ കമ്മിറ്റി വൈസ് പ്രസിഡന്റ് ബംഗ്ലത്ത് മുഹമ്മദ് അധ്യക്ഷനായി. സംവിധായകന്‍ മഹാദേവന്‍, പ്രിന്‍സിപ്പല്‍ മൊയ്തു പറമ്പത്ത്, പി.ബി കുഞ്ഞബ്ദുല്ലഹാജി, ടി.അലി, ടി.പി രേഖ,രജിത്ത് മുതുവടത്തൂര്‍, കെ.പി റഷീദ്, ഒ.നിസാര്‍, ഇസ്മാഈല്‍ വാണിമേല്‍, എം.സൗദ, ഒ.സഫിയ സംസാരിച്ചു.
വിവിധ സെഷനുകളില്‍ എം.ജി സര്‍വകലാശാല പ്രൊ. വൈസ് ചാന്‍സലര്‍ ഡോ. ഷീനാ ഷുക്കൂര്‍, മാത്യഭൂമി ന്യൂസ് റിപ്പോര്‍ട്ടര്‍ വിപിന്‍.സി.വിജയന്‍ എന്നിവര്‍ ക്ലാസെടുത്തു. കെ.മുഫീദ,ഹര്‍ഷിന, എ.കെ റൗഫിന, നീതു, അമയ, സോണ പ്രേംജിത്ത്, മുഹമ്മദ് ജൗഹര്‍, സി.പി അഫ്ദല്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."